ആർ.ശങ്കർ സാംസ്കാരികവേദി മഹാകവി കുമാരനാശാന്റെ 100 – മത് ചരമ വാർഷികം ആചരിച്ചു: മാതംഗി സത്യമൂർത്തി ഉദ്ഘാടനം ചെയ്തു.
സ്വന്തം ലേഖകൻ
കോട്ടയം: ആർ.ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാകവി എൻ.കുമാരനാശാന്റെ 100 – മത് ചരമ വാർഷികം ആ ചരിച്ചു.യോഗത്തിൽ ആശാൻ കവിതകളുടെ പാരായണവും ക്വിസ് മത്സര വിജയി മാസ്റ്റർ പി.കാർത്തിക്കിനെ ആദരിക്കുകയും ചെയ്തു.
തിരുനക്കര വിശ്വഹിന്ദുപരിഷത് ഹാളിൽ ചേർന്ന
അനുസ്മരണ യോഗം പ്രസിദ്ധ സംഗീതജ്ഞ മാതംഗി സത്യ മൂർത്തി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. ,
വി.ജയകുമാർ , കൈനകരി ഷാജി, കുഞ്ഞ് ഇല്ലമ്പള്ളി,അഡ്വ. ജി.ശ്രീകുമാർ, എം.കെ. ശശിയപ്പൻ , എം.ബി.സുകുമാരർ നായർ , എം.എൽ.ഗോപാലകൃഷ്ണ പണിക്കർ,സക്കീർ ചങ്ങംപള്ളി, സാൽവിൻ കൊടിയന്തറ എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതംഗി സത്യ മൂർത്തി, ഗാന പ്രവീണ ലീല തോപ്പിൽ, ഗാനഭൂഷണം ഇന്ദിര സത്യൻ, ഗാനഭൂഷണം സുധാ ഹരിദാസ്, ആനിക്കാട് ഗോപിനാഥ്. എന്നിവർ ആശാൻ കവിതകളുടെ പാരായണം നടത്തി.
Third Eye News Live
0