സ്പിരിറ്റ് വണ്ടി തവിട് വണ്ടിയായി ; ചാലക്കുടിയില്‍ എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു ; ടോള്‍പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ വാഹനത്തിന് പകരം എക്‌സൈസ് പ്രദര്‍ശിപ്പിച്ചത് രൂപമാറ്റം വരുത്തിയ മറ്റൊരു വണ്ടി

സ്പിരിറ്റ് വണ്ടി തവിട് വണ്ടിയായി ; ചാലക്കുടിയില്‍ എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു ; ടോള്‍പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ വാഹനത്തിന് പകരം എക്‌സൈസ് പ്രദര്‍ശിപ്പിച്ചത് രൂപമാറ്റം വരുത്തിയ മറ്റൊരു വണ്ടി

സ്വന്തം ലേഖകന്‍

തൃശൂര്‍ : കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ വച്ച് എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് നടത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവുമായി ബന്ധപ്പെട്ട് പാലിയേക്കര ടോള്‍ പ്ലാസയിലെ സിസിടിവിയില്‍ പതിഞ്ഞ വാഹനത്തിന് പകരം എക്‌സൈസ് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് മറ്റൊരു വാഹനമാണ്.

ചാലക്കുടിയില്‍ വ്ച്ച് എക്സൈസ് സംഘത്തെയും പൊലീസിനെയും വെട്ടിച്ച് പാലിയേക്കര ടോള്‍ പ്ലാസ തകര്‍ത്ത് കടന്നുകളഞ്ഞ സ്പിരിറ്റ് വാഹനം പിടികൂടിയെന്ന് നേരതത്തെ എക്‌സൈസ് അധികൃതര്‍ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം ഓടിച്ചിരുന്ന വിനോദിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തെങ്കിലും ഈ വാഹനത്തില്‍ നിന്നും സ്പിരിറ്റ് കണ്ടെത്താന്‍ഇവര്‍ക്കായില്ല. എന്നാല്‍ വാഹനത്തില്‍ പുകയില ഉല്‍പ്പന്നങ്ങളായിരുന്നുവെന്നും അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നുമാണ് ഡ്രൈവര്‍ നല്‍കിയ മൊഴി.

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായില്ല. വാഹനത്തില്‍ കണ്ടെത്തിയതാകട്ടെ തവിടും. ഒന്‍പതിനായിരം പായ്ക്കറ്റ് പാന്‍മസാലയായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നത്.

വാഹനത്തില്‍ മൂന്നു ലക്ഷത്തിലധികം രൂപ ഉണ്ടായിരുന്നുവെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. വാഹനം പിടികൂടിയെങ്കിലും കേസെടുക്കാന്‍ തെളിവില്ലെന്നും ടോള്‍ പ്ലാസ തകര്‍ത്തതിന് പൊലീസിന് വേണമെങ്കില്‍ കേസെടുക്കാമെന്നും എക്‌സൈസ് അധികൃതര്‍ അറിയിക്കുകയും ചെയ്തു.

എറണാകുളം-തൃശൂര്‍ അതിര്‍ത്തിയില്‍ വച്ച് അങ്കമാലിക്ക് സമീപം പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയോട് ചേര്‍ന്ന് സ്പിരിറ്റുമായി വാഹനം കിടക്കുന്നത് എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ സ്പിരിറ്റ് കടത്ത് സംഘം വാഹനം മുന്നോട്ടെടുത്തു.

എറണാകുളം അങ്കമാലിയില്‍ സ്പിരിറ്റുമായി എത്തിയ വാഹനം ദിവസങ്ങള്‍ക്കു മുന്‍പാണ് എക്‌സൈസ് സംഘത്തെയും പൊലീസിനെയും വെട്ടിച്ച് മംഗലം ഭാഗത്തേക്കാണ് കടന്നത്. പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിക്കേഡും ഇവര്‍ തകര്‍ത്തിരുന്നു. 150 കിലോമീറ്റര്‍ പിന്തുടര്‍ന്നെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം പിടികൂടാനായിരുന്നില്ല.

കേസില്‍ അട്ടിമറി ആരോപണം ഉയരുന്നതിനിടെയാണ് വാഹനം മാറ്റി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.