സ്പിരിറ്റ് വണ്ടി തവിട് വണ്ടിയായി ; ചാലക്കുടിയില്‍ എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് കടത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു ; ടോള്‍പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ വാഹനത്തിന് പകരം എക്‌സൈസ് പ്രദര്‍ശിപ്പിച്ചത് രൂപമാറ്റം വരുത്തിയ മറ്റൊരു വണ്ടി
സ്വന്തം ലേഖകന്‍ തൃശൂര്‍ : കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ വച്ച് എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് നടത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവുമായി ബന്ധപ്പെട്ട് പാലിയേക്കര ടോള്‍ പ്ലാസയിലെ സിസിടിവിയില്‍ പതിഞ്ഞ വാഹനത്തിന് പകരം എക്‌സൈസ് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് മറ്റൊരു വാഹനമാണ്. ചാലക്കുടിയില്‍ വ്ച്ച് എക്സൈസ് സംഘത്തെയും പൊലീസിനെയും വെട്ടിച്ച് പാലിയേക്കര ടോള്‍ പ്ലാസ തകര്‍ത്ത് കടന്നുകളഞ്ഞ സ്പിരിറ്റ് വാഹനം പിടികൂടിയെന്ന് നേരതത്തെ എക്‌സൈസ് അധികൃതര്‍ അറിയിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന വിനോദിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തെങ്കിലും ഈ വാഹനത്തില്‍ നിന്നും സ്പിരിറ്റ് കണ്ടെത്താന്‍ഇവര്‍ക്കായില്ല. എന്നാല്‍ വാഹനത്തില്‍ […]