തൃശ്ശൂരിനെ വിറപ്പിക്കാൻ സ്വരാജ് റൗണ്ടിൽ ഇന്ന് പുലികളിറങ്ങും; ഇത്തവണ പുലി കളിക്കുള്ളത് ഏഴ് ടീമുകളിലായി 350 പുലികൾ; ഗതാഗത നിയന്ത്രണവും പോലീസ് സുരക്ഷയും ശക്തമാക്കി; വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ്
തൃശ്ശൂര്‍ : ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന തൃശ്ശൂരിലെ പുലിക്കളി ഇന്ന്. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു.
പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
രാവിലെ മുതല്‍ സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ തേക്കിന്‍കാടും സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്ക് ഒരു മണിയോടെ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. വൈകുന്നേരം അഞ്ചുമണിക്കാണ് പുലിക്കളിയുടെ ഫ്‌ലാഗ് ഓഫ്.
ഓരോ ടീമിലും 31 മുതല്‍ 51 വരെ അംഗങ്ങളുണ്ടാകും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തൃശ്ശൂര്‍ കോര്‍പ്പറേഷനും പോലീസും അറിയിച്ചു.
500 അധികം പോലീസുകാരെയാണ് പുലിക്കളി പ്രമാണിച്ച് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.
Third Eye News Live
0