Spread the love

രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യനി’ലെ മഞ്ജു വാര്യറിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

video
play-sharp-fill

താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ വീഡിയോയും നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിട്ടുണ്ട്. ‘വേട്ടയ്യന്റെ ആത്മാവിനെയും ഹൃദയത്തെയും പരിചയപ്പെടുത്തുന്നു’ എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ വീഡിയോ പങ്കുവച്ചത്.

ചിത്രത്തില്‍ രജനികാന്തിന്റെ കഥാപാത്രമായ വേട്ടയ്യന്റെ ഭാര്യയായി ആണ് മഞ്ജു വാര്യർ എത്തുന്നത്. രജനി സാറിനൊപ്പം ഇത് ആദ്യമായാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. അതുപോലെ ജയ് ഭീമിന് ശേഷം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വേട്ടയ്യൻ നല്ല സിനിമയാണ്, അതുപോലെ തീർച്ചയായും ഒരു രജനികാന്ത് സിനിമയും കൂടിയാണിത് എന്നാണ് ചിത്രത്തെക്കുറിച്ച്‌ മഞ്ജു വാര്യർ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജു വാര്യർക്ക് പുറമെ ഫഹദ് ഫാസില്‍, അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കള്‍. റിതിക സിങ്, ദുഷാര വിജയൻ എന്നിവരുടെ ക്യാരക്റ്റർ പോസ്റ്ററുകള്‍ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു.

വേട്ടയ്യൻ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒക്ടോബർ 10ന് റിലീസ് ചെയ്യും. ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. ഫേക്ക് എന്‍ക്കൗണ്ടറുകളെക്കുറിച്ചുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്‍റെ സംഗീതം. ചിത്രത്തിലെ ‘മനസ്സിലായോ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ് ആണ്.