തൃശൂരിലെ ഗുണ്ടാവാഴ്ച തടയാൻ കച്ചകെട്ടി പൊലീസ് : കൊരട്ടിയിൽ ഗുണ്ടയുടെ വീട്ടിൽ എട്ട് കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം ; മറ്റൊരു ഗുണ്ടയുടെ വീട്ടിൽ കണ്ടത് കൂട്ടിലിട്ട മരപ്പട്ടിയെ : ഓപ്പറേഷൻ റേഞ്ചറുമായി ഇറങ്ങിയ പൊലീസിന്റെ വലയിൽ കുടുങ്ങിയത് 119 ഗുണ്ടകൾ

തൃശൂരിലെ ഗുണ്ടാവാഴ്ച തടയാൻ കച്ചകെട്ടി പൊലീസ് : കൊരട്ടിയിൽ ഗുണ്ടയുടെ വീട്ടിൽ എട്ട് കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം ; മറ്റൊരു ഗുണ്ടയുടെ വീട്ടിൽ കണ്ടത് കൂട്ടിലിട്ട മരപ്പട്ടിയെ : ഓപ്പറേഷൻ റേഞ്ചറുമായി ഇറങ്ങിയ പൊലീസിന്റെ വലയിൽ കുടുങ്ങിയത് 119 ഗുണ്ടകൾ

സ്വന്തം ലേഖകൻ

തൃശൂർ: ജില്ലയിലെ ഗുണ്ടാവാഴ്ച തടയാൻ കച്ചകെട്ടി പൊലീസ് കച്ചകെട്ടി. ഒന്നലെ ഒരുപ്പകൽ മാത്രം കുടുങ്ങിയത് 119 ഗുണ്ടകളാണ്.

ഡി.ഐ.ജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ റേഞ്ചിൽ പൊലീസിനൊപ്പം വിവിധ സ്‌ക്വാഡുകളും ചേർന്ന് ഇവരുടെ ഒളിത്താവളങ്ങളിലും വീടുകളിലും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പിടിച്ചെടുത്താകട്ടെ മാരകാായുധങ്ങളും കിലോക്കണക്കിന് കഞ്ചാവും അടക്കമുള്ള നിരവധി സാമഗ്രികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരിനു പുറമെ പൊലീസിന്റെ നേതൃത്വത്തിൽ പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാപക റെയ്ഡ് നടത്തി. തൃശൂരിൽ മാത്രം നടത്തിയ പരിശോധനയിൽ 7 കിലോ കഞ്ചാവ്, നാടൻ ബോംബുകൾ, ലൈസൻസില്ലാത്ത തോക്ക്, വാളുകൾ, കത്തികൾ, മഴു, പന്നിപ്പടക്കം ഉൾപ്പടെയുള്ളവയാണ് പിടികൂടിയത്.

പോർക്കുളത്തെ ഒരു ഗുണ്ടയുടെ വീട്ടിൽ കൂട്ടിലിട്ട് വളർത്തിയ മരപ്പട്ടിയെയും പൊലീസ് കണ്ടെത്തിയിരുന്നു. കൊരട്ടിയിലെ ഗുണ്ടയുടെ വീട്ടിൽ നിന്ന് എട്ട് കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും പിടികൂടി.

ബോംബ് സ്‌ക്വാഡ്, മെറ്റൽ ഡിറ്റക്ഷൻ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹകരണത്തോടെയാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. 170 പേരടങ്ങുന്ന സംഘമാണ് ഓപ്പറേഷൻ റേഞ്ചറിൽ പങ്കെടുത്തത്.

അന്തിക്കാട്, കുന്നംകുളം, കൊരട്ടി, ചാലക്കുടി, ചാവക്കാട് മേഖലകളിൽ നിന്നു ആയുധങ്ങൾക്കൊപ്പം പന്നിപ്പടക്കവും പാലക്കാട്ടുനിന്നു ലൈസൻസില്ലാത്ത നാടൻ തോക്കും പിടികൂടി. റേഞ്ചിൽ 78 പേരെ പുതുതായി റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കൊരട്ടിയിലെ ഗുണ്ടയുടെ വീട്ടിൽ നിന്നാണ് പോൗലിസ് എട്ട് തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം കണ്ടെടുത്തത്. ലഹരി മരുന്ന് ഏജന്റായ കുന്നപ്പിള്ളി ചക്കാലക്കൽ ഷാജിയെ (ബോംബെ തലയൻ44) അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെടുത്തത്. വിഗ്രഹത്തിന് പുറമേ ഒന്നര കിലോ കഞ്ചാവും ഇവിടെ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

22കാരനായ കരുവാൻപടിയിലെ ഗുണ്ടയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 750 ഗ്രാം കഞ്ചാവും കൂട്ടിലിട്ട നിലയിൽ മരപ്പട്ടിയെയും കണ്ടെടുത്തു. നെന്മണിക്കര ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു. കഞ്ചാവു തൂക്കി നൽകാൻ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് ത്രാസ് കണ്ടെടുത്തു. മരപ്പട്ടിയെ ഇറച്ചി വിൽപനയ്ക്കായി പിടികൂടിയതാണെന്നു കരുതുന്നു.

കൊലപാതക കേസിലെ പ്രതിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബോംബുമായി ഗുണ്ടാ സംഘം പിടിയിൽ. മോന്തച്ചാലിൽ വിജയൻ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രധാന പ്രതി മൂർക്കനാട് സ്വദേശി കറത്തുപറമ്പിൽ അഭിനന്ദിന്റെ (മാൻഡ്രു, 23) വീട്ടിൽ നടത്തിയ പരിശോധനയിലാണ് അഭിനന്ദിനൊപ്പം അരിപ്പാലം സ്വദേശി നടുവത്തുപറമ്പിൽ വിനു (കഞ്ചൻ വിനു, 21), കാറളം വെള്ളാനി സ്വദേശി മാടേക്കാരൻ ഫാസിൽ (പോറ്റി, 20) എന്നിവരെ നാടൻ ബോംബുമായി അറസ്റ്റ് ചെയ്തത്. 2 പേർ ഓടി രക്ഷപ്പെട്ടു. നാലു ബോംബുകളും നിർമ്മാണത്തിനുള്ള സാമഗ്രികളും കണ്ടെടുത്തു. പ്രതികൾക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ്, വധശ്രമ കേസുകൾ ഉൾപ്പെടെ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.