തൃശൂരിലെ ഗുണ്ടാവാഴ്ച തടയാൻ കച്ചകെട്ടി പൊലീസ് : കൊരട്ടിയിൽ ഗുണ്ടയുടെ വീട്ടിൽ എട്ട് കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം ; മറ്റൊരു ഗുണ്ടയുടെ വീട്ടിൽ കണ്ടത് കൂട്ടിലിട്ട മരപ്പട്ടിയെ : ഓപ്പറേഷൻ റേഞ്ചറുമായി ഇറങ്ങിയ പൊലീസിന്റെ വലയിൽ കുടുങ്ങിയത് 119 ഗുണ്ടകൾ
സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിലെ ഗുണ്ടാവാഴ്ച തടയാൻ കച്ചകെട്ടി പൊലീസ് കച്ചകെട്ടി. ഒന്നലെ ഒരുപ്പകൽ മാത്രം കുടുങ്ങിയത് 119 ഗുണ്ടകളാണ്. ഡി.ഐ.ജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ റേഞ്ചിൽ പൊലീസിനൊപ്പം വിവിധ സ്‌ക്വാഡുകളും ചേർന്ന് ഇവരുടെ ഒളിത്താവളങ്ങളിലും വീടുകളിലും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പിടിച്ചെടുത്താകട്ടെ മാരകാായുധങ്ങളും കിലോക്കണക്കിന് കഞ്ചാവും അടക്കമുള്ള നിരവധി സാമഗ്രികളാണ്. തൃശൂരിനു പുറമെ പൊലീസിന്റെ നേതൃത്വത്തിൽ പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാപക റെയ്ഡ് നടത്തി. തൃശൂരിൽ മാത്രം നടത്തിയ പരിശോധനയിൽ 7 കിലോ കഞ്ചാവ്, നാടൻ ബോംബുകൾ, ലൈസൻസില്ലാത്ത തോക്ക്, […]