സദാചാര ഗുണ്ടകളുടെ ക്രൂര മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം; നാല് പ്രതികള്‍ ഉത്തരാഖണ്ഡില്‍ നിന്ന് പിടിയില്‍

സദാചാര ഗുണ്ടകളുടെ ക്രൂര മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം; നാല് പ്രതികള്‍ ഉത്തരാഖണ്ഡില്‍ നിന്ന് പിടിയില്‍

സ്വന്തം ലേഖിക

തൃശ്ശൂര്‍: സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് വിധേയനായി സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകന്‍ സഹര്‍ (32) മരിച്ച സംഭവത്തില്‍ നാല് പ്രതികള്‍ പിടിയില്‍.

സഹറിന്റെ മരണത്തിന് ശേഷം ഒളിവിലായിരുന്ന ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിര‌ഞ്ജന്‍, സുഹൈല്‍ എന്നിരെയാണ് ഉത്തരാഖണ്ഡില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ ബന്ധുക്കളെ വാട്ട്സാപ്പ് കാള്‍ വഴി ബന്ധപ്പെട്ടത് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചായിരുന്നു ലൊക്കേഷന്‍ തിരിച്ചറിഞ്ഞത്. ഇവരെ നാളെ തൃശ്ശൂരിലെത്തിക്കും.

ഫെബ്രുവരി പതിനെട്ടിന് അര്‍ദ്ധരാത്രിയാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹര്‍.

പ്രവാസിയുടെ ഭാര്യയായ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്യാന്‍ സദാചാര ഗുണ്ടകള്‍ എത്തുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയ സഹര്‍ വേദന കൊണ്ട് നിലവിളിച്ചു.

മാതാവും ബന്ധുക്കളും ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് നേരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയില്‍ തുടരവേ മാര്‍ച്ച്‌ ഏഴിനായിരുന്നു മരണം.