മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഏ.കെ ശ്രീകുമാറിനേയും ജനറൽ സെക്രട്ടറിയായി ഉമേഷിനേയും തിരഞ്ഞെടുത്തു
സ്വന്തം ലേഖകൻ
കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഏ.കെ ശ്രീകുമാറിനേയും ജനറൽ സെക്രട്ടറിയായി ഉമേഷ് തിരുവനന്തപുരത്തിനേയും തിരഞ്ഞെടുത്തു.
ഇന്ന് രാവിലെ കോട്ടയത്ത് നടന്ന സംഘടനയുടെ പ്രതിനിധി സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഓൺലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നതായും
ഓൺലൈൻ മാധ്യമങ്ങളെ കണ്ടില്ലെന്ന് നടിച്ച് സർക്കാരിന് മുന്നോട്ട് പോകാനാവില്ലന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓൺലൈൻ മാധ്യമങ്ങളെ സംരക്ഷിച്ച് നിർത്താൻ സർക്കാർ തയ്യാറാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റായി ഏ കെ ശ്രീകുമാറിനേയും
വൈസ് പ്രസിഡന്റുമാരായി ചാൾസ് ചാമത്തിൽ, ഉദയകുമാർ ,ജോവൻ എന്നിവരേയും, ജനറൽ സെക്രട്ടറിയായി ഉമേഷിനേയും ജോയിന്റ് സെക്രട്ടറിമാരായി അഖിലേഷ് , അനീഷ് ഇടുക്കി, ബിനു കരുണാകരൻ എന്നിവരേയും, ട്രഷററായി അനൂപിനേയും, എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തങ്കച്ചൻ പാലാ, ലിജോ എന്നിവരേയും തിരഞ്ഞെടുത്തു.