പൊതുവഴിയിലിരുന്ന്‍ മദ്യപിച്ചതിനെ ചോദ്യം ചെയ്തു; തൃക്കൊടിത്താനം സ്വദേശികളായ സഹോദരങ്ങളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ ആറ് പേർ അറസ്റ്റിൽ

പൊതുവഴിയിലിരുന്ന്‍ മദ്യപിച്ചതിനെ ചോദ്യം ചെയ്തു; തൃക്കൊടിത്താനം സ്വദേശികളായ സഹോദരങ്ങളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ ആറ് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: വഴിയിലിരുന്ന്‍ മദ്യപിച്ചതിനെ ചോദ്യം ചെയ്തതിന് സഹോദരങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പായിപ്പാട് നാലുകോടി ഭാഗത്ത് ചെമ്മനത്ത് വീട്ടിൽ സുരേഷ് കുമാർ മകൻ പ്രണവ് സുരേഷ് (21), പായിപ്പാട് നാലുകോടി ഭാഗത്ത് മാമ്പള്ളിൽ വീട്ടിൽ ബിജു മകൻ ജസ്റ്റിൻ ബിജു(23),തൃക്കൊടിത്താനം നാല് കോടി ഭാഗത്ത് പാറക്കുളം വീട്ടിൽ മകൻ അലൻ റോയ്(23),തിരുവല്ല അഴിയടിച്ചിറ ഭാഗത്ത് മണലിൽ പറമ്പിൽ വീട്ടിൽ ഷാജി മകൻ എല്‍വിന്‍ (25), തിരുവല്ല മഞ്ഞാടി ഭാഗത്ത് മാലെപൊയ്കയിൽ വീട്ടിൽ ജോയി മകൻ അഖില്‍ ജോയ്(18), മാടപ്പള്ളി മാമ്മുട് പള്ളിക്കമറ്റം വീട്ടിൽ മോഹനൻ മകൻ ജിതിൻ (24) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ കഴിഞ്ഞ ദിവസം രാത്രി കൊല്ലാപുരം പാലത്തിൽ കാർ നിർത്തിയിട്ട് പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇത് കണ്ടുവന്ന തൃക്കൊടിത്താനം സ്വദേശികളായ ബിനോച്ചനും ഇയാളുടെ സഹോദരനും ഇത് ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ബിനോച്ചനെയും കൂടെയുണ്ടായിരുന്ന സഹോദരനെയും പ്രതികള്‍ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. കൂടാതെ പ്രതികൾ ബിനോച്ചന്റെ സഹോദരനെ ബലമായി പിടിച്ചതിനു ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു .

സംഭവത്തിനു ശേഷം പ്രതികൾ സ്ഥലത്തു നിന്ന് കടന്നു കളയുകയുമായിരുന്നു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടിയുമായിരുന്നു.

പ്രതികളിൽ പ്രണവ്, ജസ്റ്റിൻ ബിജു, അലൻ റോയ് എന്നിവർക്ക് തൃക്കൊടിത്താനം, ചിങ്ങവനം, കോട്ടയം ഈസ്റ്റ്,മണർകാട് , പള്ളിക്കത്തോട്,തിരുവല്ല ,പുളിക്കീഴ് എന്നീ സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകൾ നിലവിലുണ്ട്.

തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ സാൻജോ, സി.പി.ഓ മാരായ അനീഷ് ജോൺ, സന്തോഷ്, സത്താർ, സെൽവരാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.