ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി ; ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി ; ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ

കൊല്ലം: കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്ന് പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്.

കുളിക്കാനിറങ്ങിയ സജീന വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും ഭാര്യയും കൂടി മുങ്ങിത്താഴ്ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സബീറും കുടുംബവും ഇവിടെ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്.