Spread the love

മുംബൈ: മുംബൈയുടെ 18 ഓവർ വരെയുള്ള പോരാട്ടത്തെ നിഷ്ഫലമാക്കി മിച്ചല്‍ സ്റ്റാർക്ക്.

video
play-sharp-fill

24 റണ്‍സിനാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ജയം. അവസാന ഓവറില്‍ മിച്ചല്‍ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് ജയം കൊല്‍ക്കത്തയുടെ കൈകളിലെത്തിയത്.

24 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായി. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ 18.5 ഓവറില്‍ 145 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ സൂര്യ കുമാർ യാദവിന്റെ(56) മുംബൈ നിരയില്‍ പൊരുതിയത്. ഐപിഎല്ലില്‍ മുംബൈയുടെ തുടർച്ചയായ നാലാം തോല്‍വിയാണിത്. 12 വർഷങ്ങള്‍ക്ക് ശേഷമാണ് വാങ്കഡെയില്‍ കൊല്‍ക്കത്ത ജയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പവർപ്ലേ അവസാനിക്കുന്നതിന് മുമ്ബേ മുംബൈക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മുംബൈയെ തുടക്കത്തില്‍ വിറപ്പിച്ചതും മിച്ചല്‍ സ്റ്റാർക്കായിരുന്നു. ഇഷാൻ കിഷനെ(13) ബൗള്‍ഡാക്കുകയായിരുന്നു താരം.

പിന്നാലെ രോഹിത് ശർമ്മ (11), നമൻ ധിർ (11) എന്നിവരും മടങ്ങി. നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച സൂര്യകുമാർ- തിലക് വർമ സഖ്യം സ്‌കോർ ചലിപ്പിക്കാൻ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. തിലകിനെ (4) പുറത്താക്കി വരുണ്‍ ചക്രവർത്തിയാണ് മുംബൈയെ പ്രതിരോധത്തിലാക്കിയത്.

16-ാം ഓവറില്‍ സൂര്യ കുമാറിന്റെ വിക്കറ്റ് വീണതോടെ മുംബൈയുടെ പ്രതീക്ഷയും അറ്റു. ടിം ഡേവിഡ്(24) മാത്രമാണ് അല്‍പനേരമെങ്കിലും പിടിച്ചുനിന്നത്. നേഹല്‍ വധേര(6), ഹാർദിക് പാണ്ഡ്യ(1), ജെറാള്‍ഡ് കോട്ട്‌സീ(8), പിയൂഷ് ചൗള(0) എന്നിവർ അമ്ബേ നിറം മങ്ങി. കൊല്‍ക്കത്തയ്‌ക്കായി മിച്ചല്‍ സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ വരുണ്‍ ചക്രവർത്തി, സുനില്‍ നരെയ്ൻ, ആന്ദ്രെ റസ്സല്‍ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴത്തി.