തോട്ടയ്ക്കാട് ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവവും ലക്ഷാർച്ചനയും മാർച്ച് 14 മുതൽ 20 വരെ
സ്വന്തം ലേഖിക
കോട്ടയം: തോട്ടയ്ക്കാട്
1518-ആം നമ്പർ എസ് എൻ ഡി പി ശാഖയോഗം വക ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെ 45-മത് വാർഷിക മഹോത്സവവും ലക്ഷാർച്ചനയും ഫെബ്രുവരി 14 മുതൽ 20 വരെ തീയതികളിൽ നടക്കും.
ഫെബ്രുവരി 14 നു രാവിലെ 5.30നു പള്ളിയുണർത്തൽ, നിർമ്മാല്യം 6.30 മണിക്ക് ഗണപതിഹോമം,7 നു ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം തുടർന്ന് 8 മണിക്ക് ശാഖ പ്രസിഡന്റ് കെ ആർ റെജി പതാക ഉയർത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
9.30 നു നടയടപ്പ് വൈകുന്നേരം 5.30നു നടതുറക്കൽ,5.45 നു തിടമ്പ് സമർപ്പണം 6.15 നു ദീപാരാധന 6.45 നു ഉദ്ഘാടന സമ്മേളനം. ശാഖ പ്രസിഡന്റ് കെ ആർ റെജി അധ്യക്ഷത വഹിക്കും.
എസ് എൻ ഡി പി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് പി എം ചന്ദ്രൻ, കൗൺസിലർ പി എൻ പ്രതാപൻ എന്നിവർ ആശംസകൾ അർപ്പിക്കും.
ശാഖ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്ജിത്ത് രമണൻ കൃതജ്ഞതയും പറയും.7.45 നു നടയടപ്പ്.8 മണിക്ക് അന്നദാനം.
15,16,17,18 തീയതികളിൽ പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമെ 15 നു വൈകുന്നേരം 6.30 നു ബിബിൻ ഷാൻ,16 നു 6 മണിക്ക് പീതാംബര ദീക്ഷ 6.30 നു പ്രഭാഷണം മുസ്തഫ മൗലവി കണ്ണൂർ,17 നു രാവിലെ 9 മണി മുതൽ സർപ്പംപ്രതിഷ്ഠാ വാർഷിക പൂജ. പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകർമികത്വത്തിൽ നൂറും പാലും സർപ്പപൂജയും.
വൈകുന്നേരം 6.15 നു ഗുരുദേവ ക്ഷേത്രത്തിൽ ദീപാരാധന. 6.30 നു പ്രഭാഷണം ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി,18 നു വൈകുന്നേരം 6.30 നു പ്രഭാഷണം കെ എൻ ബാലാജി എന്നിവർ പ്രഭാഷണം നടത്തും. എല്ലാദിവസവും വൈകിട്ട് 7.45 നു അന്നദാനം ഉണ്ടായിരിക്കും.
19 നു രാവിലെ 5.30 നു പ്രഭാതഭേരി,6.30 നു അഷ്ടദ്രവ്യമഹാഗണപതിഹോമം 7 നു മഹാഗുരുപൂജ തുടർന്ന് ലക്ഷാർച്ചന.
യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഭദ്രദീപ പ്രകാശനം നടത്തും. ലക്ഷാർച്ചനക്ക് ബ്രഹ്മശ്രീ കുമരകം ഗോപാലൻ തന്ത്രികൾ, ചങ്ങനാശ്ശേരി എസ് എൻ ഡി പി യോഗം വൈദീക സമിതി അംഗങ്ങൾ കർമികത്വം വഹിക്കും.12.30 നു കലാശാഭിഷേകം 1 മുതൽ മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30 നു നടതുറക്കൽ,6.30 നു ദീപാരാധന -ദീപക്കാഴ്ച 7 മുതൽ ശാഖ അംഗങ്ങളുടെ കലാപരിപാടികൾ.
8 നു അന്നദാനം. പ്രതിഷ്ഠാവാർഷികദിനമായ മാർച്ച് 20 നു രാവിലെ 5.30 നു നടതുറക്കൽ 6 നു പ്രഭാതപൂജ. 6.30 നു അഷ്ടദ്രവ്യമഹാഗണപതിഹോമം 8 നു ഗുരുദേവകൃതികളുടെ പാരായണം,9 നു കലശപൂജ 10 നു കലാശാഭിഷേകം 10.30 നു ഗുരുദേവ കൃതികളുടെ പാരായണം11 നു പുഷ്പാഭിഷേക 11.30 നു ചതയദിന വിശേഷൽ മഹാഗുരുപൂജ 12.15നു ഉച്ചപൂജ, നടയടപ്പ്, മഹാപ്രസാദമൂട്ട്.
വൈകുന്നേരം 5.30 നു നടതുറക്കൽ 6നു തകിടിപ്പുറം ടി ആർ ശശിയുടെ വീട്ടിൽ നിന്നും വിവിധവാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര. ഭദ്രദീപപ്രകാശനം ശ്രീ സുരേന്ദ്രൻ ശാന്തി പരിയാരം നിർവഹിക്കും. 8 മണിക്ക് ക്ഷേത്രത്തിൽ ദീപാരാധന. താലപ്പൊലി സമർപ്പണം. 8.30നു കനി പാട്ടുകൂട്ടം ചങ്ങനാശ്ശേരി അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും നടക്കും.