play-sharp-fill
ബ്രഹ്മപുരം തീപിടിത്തം; അണയാതെ വിഷപുക;കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ബ്രഹ്മപുരം തീപിടിത്തം; അണയാതെ വിഷപുക;കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും സമീപത്തുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ സ്കൂളുകള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, വടവുകോട് -പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

നിലവിലെ സാഹചര്യം പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബ്രഹ്മപുരത്തെത്തി. ശുചിത്വമിഷന്‍ ഡയറക്ടര്‍, ജില്ലാ കലക്ടര്‍, തദ്ദേശവകുപ്പ് ചീഫ് എഞ്ചിനീയര്‍, പിസിബി ചെയര്‍മാന്‍ എന്നിവരാണ് സംഘത്തില്‍.

കലക്ടറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാവും നിരീക്ഷണസമിതി പ്ലാന്റുകളിലേക്കും മാലിന്യം കൂടുതലുള്ള മേഖലകളിലേക്കും സന്ദര്‍ശനം നടത്തുക. പ്രദേശവാസികളുമായും സമിതി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.