കോട്ടയത്ത്‌ സ്ഥാനാർഥി സംഗമം: തോമസ് ചാഴികാടനും ഫ്രാൻസിസ് ജോർജും വികസനം പങ്കുവെച്ച് ഒരേ വേദിയിൽ

കോട്ടയത്ത്‌ സ്ഥാനാർഥി സംഗമം: തോമസ് ചാഴികാടനും ഫ്രാൻസിസ് ജോർജും വികസനം പങ്കുവെച്ച് ഒരേ വേദിയിൽ

Spread the love

കോട്ടയം : ട്രാവൻകൂർ മാനേജ്മെന്റ് അസോസിയേഷനും പബ്ലിക് ലൈബ്രറിയും സംയുക്തമായി സ്ഥാനാർത്ഥി സംഗമം സംഘടിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും ഒരേപോലെ വികസന സ്വപ്നങ്ങൾ സദാസിലുള്ളവരുമായി ചർച്ച ചെയ്തു.

ചാഴികാടൻറെ എം പി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. വേമ്പനാട് ഡെവലപ്മെന്റ് അതോറിറ്റി രൂപീകരണവും കൊച്ചി മെട്രോ വൈക്കത്തേക്കും കോട്ടയത്തേക്കും എത്തിക്കുന്നത് സംബന്ധിചുള്ള വികസന പദ്ധതികളും നാടിന്റെ പുരോഗതിയും വികസന കാഴ്ചപ്പാടുകളും യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും പങ്കുവെച്ചു.

 

സദസ്സുമായി സമ്പർക്കത്തിന് അവസരം ഒരുക്കുകയും, അവരുടെ ചോദ്യത്തിന് മറുപടി നൽകുകയും ചെയ്തു. കോട്ടയത്ത് മീഡിയ സിറ്റി ആരംഭിക്കുന്ന കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് സദസ്സിൽ നിന്നുള്ള ചോദ്യത്തിന് ഉത്തരമായി രണ്ടുപേരും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group