ന്യൂനപക്ഷ വിശ്വാസങ്ങൾ ഹനിക്കപ്പെടുമ്പോൾ സാഹോദര്യം പ്രസംഗിക്കാൻ എന്തവകാശം ?; കേന്ദ്രത്തെ വിമർശിച്ച് തോമസ് ചാഴികാടൻ എംപി

ന്യൂനപക്ഷ വിശ്വാസങ്ങൾ ഹനിക്കപ്പെടുമ്പോൾ സാഹോദര്യം പ്രസംഗിക്കാൻ എന്തവകാശം ?; കേന്ദ്രത്തെ വിമർശിച്ച് തോമസ് ചാഴികാടൻ എംപി

Spread the love

സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഭരണഘടനയിൽ ഡോ . അംബേദ്കർ ഊന്നൽ നൽകിയ സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം എന്നീ മൂന്ന് പദങ്ങൾ ഉപയോഗിക്കാനുള്ള അർഹത ഈ ഭരണകൂടത്തിനില്ലന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ തോമസ് ചാഴികാടൻ എംപി കുറ്റപ്പെടുത്തി .

സ്വാതന്ത്ര്യത്തെകുറിച്ചു സംസാരിക്കുമ്പോൾ , ആദിവാസി സാമൂഹിക പ്രവർത്തകനായ സാൻ സ്വാമിയെ ഈ സർക്കാർ മറന്നുപോയി . അന്വേഷണ ഏജൻസികൾ ആദിവാസി യുവാക്കളെ വിവേചനരഹിതമായി അറസ്റ്റ് ചെയ്യുന്നതിനെ പ്രതിഷേധിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് .

ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച അദ്ദേഹം പാർക്കിൻസൺ രോഗബാധിതനാണെന്ന് അറിഞ്ഞിട്ടും ജാമ്യം നിഷേധിക്കപ്പെട്ടു . ജയിൽ വാസത്തിനിടെ അദ്ദേഹം കോവിഡ് ബാധിച്ചു മരിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമത്വം എന്ന പദം പരാമർശിക്കുമ്പോൾ , ദളിത് ക്രിസ്ത്യാനികൾക്കും മറ്റുള്ളവർക്കും സംവരണം എന്ന ദീർഘകാലമായുള്ള ആവശ്യം ഓർക്കണം . തങ്ങളുടെ മതസ്ഥാപനങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുമ്പോൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു .

രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ വിശ്വാസികളും അവരുടെ ദേവാലയങ്ങളും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു .ക്രിസ്ത്യൻ വിരുദ്ധർ ഗ്രാമങ്ങളിലൂടെ കടന്നുകയറുന്നു , പള്ളികൾ ആക്രമിക്കുന്നു , ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾ കത്തിക്കുന്നു , സ്കൂളുകൾ ആക്രമിക്കുന്നു , ആരാധകരെ ആക്രമിക്കുന്നു .

രാജ്യത്തെ ഒരു സമൂഹം തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് സമൂഹത്തിലെ മറ്റുള്ളവരോട് പറയാൻ പോലും ഭയപ്പെടുമ്പോൾ സാഹോദര്യം എന്ന വാക്ക് എങ്ങനെയാണ് ഒരു ആദർശമായി പറയാൻ കഴിയുകയെന്നും എംപി ചോദിച്ചു .