ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും 20000 രൂപ പിഴയും ശിക്ഷ. കട്ടപ്പന അമ്ബലക്കവല മഞ്ഞാങ്കല്‍ അഭിലാഷ് തങ്കപ്പനെ(39)യാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.ഹരികുമാര്‍ ശിക്ഷിച്ചത്

ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും 20000 രൂപ പിഴയും ശിക്ഷ. കട്ടപ്പന അമ്ബലക്കവല മഞ്ഞാങ്കല്‍ അഭിലാഷ് തങ്കപ്പനെ(39)യാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.ഹരികുമാര്‍ ശിക്ഷിച്ചത്

സ്വന്തം ലേഖകൻ

തൊടുപുഴ:അമ്ബലക്കവല മഞ്ഞാങ്കല്‍ അഭിലാഷ് തങ്കപ്പനെ(39)യാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.ഹരികുമാര്‍ ശിക്ഷിച്ചത്.

അഭിലാഷിന്റെ ഭാര്യാ പിതാവായ കട്ടപ്പന ഇലഞ്ഞിപ്പിള്ളില്‍ ദാസന്‍ (57) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ദാസന്റെ ഭാര്യയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും കൂടി അനുഭവിക്കണം. അ തിക്രമിച്ചു കയറിയതിന് അഞ്ചു വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 നവംബര്‍ 13-നായിരുന്നു കേസിനാസ്പദമായ സംഭവം. ദാസന്റെ മകളായ അഭിലാഷിന്റെ ഭാര്യ പ്രതിയുടെ ദേഹോപദ്രവം മൂലം രണ്ടു കുട്ടികളുമായി സ്വന്തം വീട്ടിലെത്തി താമസിക്കുകയായിരുന്നു. ഇതോടെ അഭിലാഷ് ഇവരോട് വീട്ടില്‍ പോകാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ദേഹോപദ്രവം പേടിച്ച്‌ ഇവര്‍ വഴങ്ങിയില്ല

സംഭവ ദിവസം അഭിലാഷ് ദാസന്റെ വീട്ടില്‍ വരികയും ഇയാളുമായി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കത്തിക്ക് കുത്തുകയുമായിരുന്നു. ഇരുവര്‍ക്കും ദാസന്റെ മകന്റെ ഭാര്യ സൗമ്യയും കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇവരുടെ നിലവിളികേട്ടെത്തിയ അയല്‍വാസികള്‍ ദാസനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും എത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിന്നീട് ആശുപത്രിയിലെത്തിയ നാട്ടുകാരില്‍ ചിലര്‍ കോട്ടയം നാഗമ്ബടം ബസ് സ്റ്റാന്‍ഡില്‍ പ്രതിയായ അഭിലാഷിനെ കണ്ടു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

സംഭവസമയം കട്ടപ്പന സി.ഐ ആയിരുന്ന റെജി എം. കുന്നിപറമ്ബന്‍, എസ്.ഐ ടി.ഡി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് കുര്യന്‍ ഹാജരായി.

Tags :