വൈരാഗ്യത്തെ തുടർന്ന് തിരുവാർപ്പ് സ്വദേശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം : കുമരകത്ത്‌ 3 പേർ അറസ്റ്റിൽ

വൈരാഗ്യത്തെ തുടർന്ന് തിരുവാർപ്പ് സ്വദേശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം : കുമരകത്ത്‌ 3 പേർ അറസ്റ്റിൽ

 

കോട്ടയം: കുമരകം തിരുവാർപ്പ് സ്വദേശിയായ യുവാവിനെ വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം മാധവശേരി കോളനി ഭാഗത്ത് കുറയൻങ്കേരിയിൽ വീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (32), ചെങ്ങളം കിളിരൂർ തൈച്ചേരി കോളനിയിൽ തൈച്ചേരി വീട്ടിൽ അഖിൽ റ്റി ഗോപി (27), തിരുവാർപ്പ് പാലക്കൽശേരി ഭാഗത്ത് തേവർക്കാട്ടിൽ വീട്ടിൽ നിഖിൽ റ്റി.പി (29) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിന് 02.30 മണിയോടുകൂടി തിരുവാർപ്പ്‌ സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും പെപ്പർ സ്പ്രേ അടിച്ച ശേഷം വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് മുൻപ് ശ്രീജിത്തിനും മറ്റുമെതിരെ തിരുവാർപ്പ് ബസ്റ്റാൻഡിൽ വച്ച് ബഹളം വച്ചതിന് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധം ഇവർക്ക് യുവാവിനോട് ഉണ്ടായിരുന്നു അതിന്റെ ഭാഗമായാണ്, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

യുവാവിന്റെ പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ മാരായ അനീഷ് കുമാർ, സുനിൽകുമാർ, സി.പി.ഓ മാരായ അഭിലാഷ്, രാജു, അമ്പാടി, ഡെന്നി എന്നിവർ ചേർന്ന് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി തുടർന്ന് ഇവരെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group