play-sharp-fill
തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിൽ നിരന്തരമായി വൈദ്യുതി മുടക്കം ; പുനസ്ഥാപിക്കുന്നതിലും കാല താമസം ; പ്രതിഷേധവുമായി കോൺഗ്രസ് ജനപ്രതിനിധികൾ ; കുമരകം കെ എസ് ഇ ബി ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു ; ധർണ്ണ ഡി സി സി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു

തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിൽ നിരന്തരമായി വൈദ്യുതി മുടക്കം ; പുനസ്ഥാപിക്കുന്നതിലും കാല താമസം ; പ്രതിഷേധവുമായി കോൺഗ്രസ് ജനപ്രതിനിധികൾ ; കുമരകം കെ എസ് ഇ ബി ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു ; ധർണ്ണ ഡി സി സി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കുമരകം : തിരുവാർപ്പ് , കുമരകം പഞ്ചായത്തുകളിൽ നിരന്തരമായി വൈദ്യുതി മുടങ്ങുന്നതിലും , വൈദ്യുതി പോയാൽ പുനസ്ഥാപിക്കുന്നതിൽ കാല താമസം വരുത്തുന്നതിലും പ്രതിഷേധിച്ച് തിരുവാർപ്പ് , കുമരകം പഞ്ചായത്തുകളിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേത്രുത്യത്തിൽ കുമരകം കെ എസ് ഇ ബി ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

കരണ്ട് പോയാൽ പൊതുജനങ്ങൾ ആദ്യം വിളിക്കുന്നത് വാർഡ് മെമ്പർമാരെയാണ് . മെമ്പർമാർ വിളിച്ചാൽ പോലും പലപ്പോഴും ജീവനക്കാരെ ഫോണിൽ കിട്ടാറില്ല . രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ചാൽ ഒരു പ്രതികരണവും ഇല്ല . കെ എസ് ഇ ബി ജീവനക്കാരെയും ജനപ്രതിനിധികളെയും ചേർത്ത് കൊണ്ട് അടിയന്തരമായി യോഗം ചേർന്ന് ജനപ്രതിനിധികളുടെ പരാതികൾക്ക് ക്യത്യമായ പരിഹാരം ഉണ്ടാക്കാൻ മന്ത്രി നിർദ്ദേശം നൽകണം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാറുകാർക്ക് കുടിശ്ശിക നൽകാനുണ്ടെന്നും , ജിവനക്കാർ കുറവെന്നുമുള്ള കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാകണം. നല്ല രീതിയിൽ പണി എടുക്കുന്ന ജീവനക്കാർക്കൊപ്പം യൂണിയൻ പ്രവർത്തനം മാത്രം നടത്തുന്ന ചിലരും ജീവനക്കാരിലുണ്ട് കോൺഗ്രസ് തിരുവാർപ്പ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ റൂബി ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ ഡി സി സി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗങ്ങളായ മുരളി ക്യഷ്ണൻ , സുമേഷ് കാഞ്ഞിരം , പി കെ മനോഹരൻ , ജോഫി ഫെലിക്സ് , റെയ്ച്ചൽ ജേക്കബ് , ദിവ്യ ദാമോദരൻ , നേതാക്കളായ സി. ജെ. സാബു , എ. വി. തോമസ്, സക്കീർ ചങ്ങംപള്ളി , രാജൻ തലത്തോട്ടിൽ ,ചാണ്ടി മണലേൽ , ഗ്രേഷ്യസ് പോൾ , ലിജോ പാറെകുന്നുംപുറം , തൽഹത്ത് അയ്യൻ കോയിക്കൽഅലൻ കെ. മാത്യു , പൗലോസ് , പി എ ശശി , ഉഷ സോമൻ ,സലിമ ശിവാത്മജൻ , ഷുക്കൂർ വട്ടപള്ളി , സോണിയ , ലിറ്റി അശ്വിൻ മണലേൽതുടങ്ങിയവർ പ്രസംഗിച്ചു.