കുറിച്ചി പഞ്ചായത്ത് ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂളിൽ ഷീ ടൊയിലറ്റും ആർത്തവ വിശ്രമ കേന്ദ്രവും പൂർത്തീകരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറിച്ചി പഞ്ചായത്ത് ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂളിൽ ട്രാൻക്യുലിറ്റി റൂംസ് എന്നപേരിൽ ഷീ ടെയിലറ്റും വിശ്രമ കേന്ദ്രവും പൂർത്തീകരിച്ചു. ആർത്തവ ദിനങ്ങളിൽ സ്കൂൾ കുട്ടികൾ അനുഭവിക്കുന്ന പിരിമുറുക്കം കുറയ്ക്കാനായി വിശ്രമ മുറികളും പദ്ധതിയിൽ ഉൾപ്പെടുന്നു.
ആർത്തവ ദിനങ്ങൾ സ്ത്രീ സൗഹൃദമാക്കുന്നതിൻ്റ ഭാഗമായാണ് മുറികൾ നിർമിച്ചിരിക്കുന്നത്. കുട്ടികൾക്ക് വീടിന് സമാന്തരമായി തോന്നുവിധം പ്രത്യേക ബ്ലോക്കായി ആണ് പദ്ധതി രൂപ കൽപന ചെയ്തിരിക്കുന്നത്. ആർത്തവ ദിനങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ഇവിടെ ചിലവഴിക്കാൻ വിശ്രമ മുറിയും ക്രമീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപെടുത്തി 12 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ കെ.ജി രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹൈഡ്മിസ്ട്രസ്സ് അശ്വതി എസ്, പ്രിൻസിപ്പൽ വിജെ വിജയകുമാർ, പി ടി എ പ്രസിഡൻ്റ് വിജോജ്, സ്കൂൾ അധ്യാപകൻ ബിനു സോമൻ, തുടങ്ങിയവർ പങ്കെടുത്തു.