യു.ഡി.എഫ് സർക്കാരിന്റെ കാലം കോട്ടയത്തിന്റെ സുവർണകാലം: യു.ഡി.എഫ് സർക്കാർ തുടങ്ങിയ വികസനം അട്ടിമറിച്ചത് ഇടതു സർക്കാർ:വികസനം അട്ടിമറിച്ചവരെ ജനം തിരുത്തും: തിരുവഞ്ചൂര്‍

യു.ഡി.എഫ് സർക്കാരിന്റെ കാലം കോട്ടയത്തിന്റെ സുവർണകാലം: യു.ഡി.എഫ് സർക്കാർ തുടങ്ങിയ വികസനം അട്ടിമറിച്ചത് ഇടതു സർക്കാർ:വികസനം അട്ടിമറിച്ചവരെ ജനം തിരുത്തും: തിരുവഞ്ചൂര്‍

സ്വന്തം ലേഖകൻ 

കോട്ടയം: നാടിന്റെ വികസനം തടഞ്ഞവരെ ജനം തിരുത്തുന്ന ദിവസമായി ഇത്തവണത്തെ തെരഞ്ഞെടുപ്പ് മാറുമെന്ന് കോട്ടയം നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലം കോട്ടയത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. ഈ തെരഞ്ഞെടുപ്പിലൂടെ ഈ കാലഘട്ടം തിരിച്ചെത്തുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ വിവിധ കുടംബ കണ്‍വന്‍ഷനുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങിവച്ച നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചതിലൂടെ ഇടതു സര്‍ക്കാര്‍ ജനങ്ങളെയാണ് വെല്ലുവിളിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചെറുതും വലുതുമായ 21 പാലങ്ങളാണ് യു.ഡി.എഫ്. ഭരിച്ചപ്പോള്‍ കോട്ടയം മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ചത്. യു.ഡി.എഫ് ഭരണകാലയളവില്‍ ഇത്രയധികം പാലങ്ങള്‍ പൂര്‍ത്തികരികാന്‍ കഴിഞ്ഞത് സംസ്ഥാനത്ത് കോട്ടയം മണ്ഡലത്തില്‍ മാത്രമാണ്. അത്രയേറെ വേഗത്തില്‍ നടന്ന വികസന പ്രക്രിയ തകര്‍ക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ ഒരു നാടിന്റെ വികസന പ്രക്രിയയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയും നേതാക്കളും ഒരിക്കലും ഒരു സമൂഹത്തിന്റെ മിത്രമാകാനിടയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസന പ്രക്രിയയെ കഴുത്ത് ഞെരിച്ച് ഇല്ലാതാക്കാന്‍ ശമിച്ചവര്‍ക്ക് തന്റെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് മറുപടി നല്‍കിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 30 കോടി രൂപയാണ് മണ്ഡലത്തില്‍ അസ്ഥി വികസന ഫണ്ടില്‍നിന്ന് ചെലവഴിക്കാന്‍ കഴിഞ്ഞത്. അതില്‍ വലിയ അഭിമാനമുണ്ട്. രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ 17 സ്പില്‍വേ വര്‍ക്കുകളാണ് മുടക്കിയത്. യു.ഡി.എഫ്. അധികാരത്തിലെത്തുന്നതോടെ കഴിഞ്ഞ അഞ്ചു വര്‍ഷം വികസനം ചവിട്ടിത്താഴ്ത്തിയവര്‍ക്കുള്ള മറുപടി കോട്ടയത്തിന്റെ വികസന കുതിപ്പിലൂടെ നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

15ല്‍ കടകവ് ഭാഗത്ത് ഭവനം സന്ദര്‍ശനം നടത്തിയാണ് കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഇന്നലത്തെ പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് കൊല്ലാട്, കടുവാക്കുളം, പൂവന്‍തുരുത്ത് ഭാഗങ്ങളിലെ വ്യാപാര സ്ഥാനപനങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്വീകരണമൊരിക്കി.

യോഗത്തില്‍ പനച്ചിക്കാട് പഞ്ചായത്ത് മുന്‍ അംഗവും സി.പി.എം. പ്രവര്‍ത്തകനുമായിരുന്ന പി.കെ. കേശവന്റെ മകള്‍ അക്യുലിനും കേശവന്റെ സഹോദരി വി.കെ. ഗൗരിയ്ക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കി. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന താന്‍ കോണ്‍ഗ്രസ് ആദര്‍ശങ്ങളിലും നയങ്ങളിലും ആകൃഷ്ടയായതുകെണ്ടാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് അക്യുലിന്‍ പറഞ്ഞു. രാജ്യത്തെ രക്ഷിക്കാന്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുവെന്നും അവര്‍ പറഞ്ഞു.

വൈകിട്ട് പ്രേം പ്രകാശിന്റെ വസതിയില്‍ സാഹത്യപ്രവര്‍ത്തരും തിരുവഞ്ചൂരിന്റെ സുഹൃത്തുക്കളും ഒത്തുചേര്‍ന്നു സുഹൃത് സംഗമം നടത്തി. ജോയി തോമസ് അധ്യക്ഷത വഹിച്ച യോഗം ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്തു. ഫാ. ജോസ്് മുല്ലശേരി, മാത്യു പ്രാല്‍, കൈനകരി ഷാജി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍പ്രസിഡന്റ് ഇബ്രാഹിം കുട്ടി, കലാസംഗം ഹംസ, തേക്കികാട് ജോസഫ്, കുര്യന്‍ ജോയി, എം.ജി. ശശിധരന്‍, ജോഷി മാത്യു, കൃഷ്ണന്‍ മാലം, സിന്‍സി പാറയില്‍, അസീസ്, മോനി കാരാപ്പുഴ, എ.എന്‍. വേണുഗോപാല്‍, പോള്‍ മണലില്‍, നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ഫറൂക്ക് താഴത്തങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കുമാരനല്ലൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. വടവാതൂര്‍, അര്‍ത്യാകുളം ബൂത്തുകളിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും അദ്ദേഹം പങ്കെടുത്തു. എ.ഐ.സി.സി. സെക്രട്ടറി ഐവാന്‍ ഡിസൂസ ശാസ്ത്രി റോഡിലുള്ള കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശനം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിജയാശംസകള്‍ നേര്‍ന്ന അദ്ദേഹം കേരളത്തില്‍ യു.ഡി.എഫ്. ശക്തമായി തിരുച്ചുവരുമെന്നും പറഞ്ഞു.