തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കു കൊവിഡ്: ജാഗ്രതാ നിർദേശവുമായി എം.എൽ.എ ഫെയ്‌സ്ബുക്കിൽ

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കു കൊവിഡ്: ജാഗ്രതാ നിർദേശവുമായി എം.എൽ.എ ഫെയ്‌സ്ബുക്കിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കു കൊവിഡ്. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവഞ്ചൂർ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തിരുവനന്തപുരത്ത് നടന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ തിരുവഞ്ചൂർ പങ്കെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group