പാലാ കാർഷിക വികസന ബാങ്കിൽ അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കി കാറിൽ കറങ്ങിയ സണ്ണി തെക്കേടത്തിന് വൻ തിരിച്ചടി; ബോർഡ് വച്ച കാറിൽ ആഘോഷമായി കറങ്ങിയ സണ്ണി തെക്കേടം തവിടുപൊടിയായി; ഹൈക്കോടതിയിൽ നിന്നും വിധിയുമായി എത്തിയ ഇ.ജെ ആഗസ്തിയ്ക്കു മുന്നിൽ മുട്ടിടിച്ച് സണ്ണി തെക്കേടം

പാലാ കാർഷിക വികസന ബാങ്കിൽ അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കി കാറിൽ കറങ്ങിയ സണ്ണി തെക്കേടത്തിന് വൻ തിരിച്ചടി; ബോർഡ് വച്ച കാറിൽ ആഘോഷമായി കറങ്ങിയ സണ്ണി തെക്കേടം തവിടുപൊടിയായി; ഹൈക്കോടതിയിൽ നിന്നും വിധിയുമായി എത്തിയ ഇ.ജെ ആഗസ്തിയ്ക്കു മുന്നിൽ മുട്ടിടിച്ച് സണ്ണി തെക്കേടം

തേർഡ് ഐ ബ്യൂറോ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ കേരള കോൺഗ്രസിനും, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിനും വൻ തിരിച്ചടി. പാലായിലെ കാർഷിക വികസന ബാങ്കിന്റെ ബോർഡ് വച്ച കാറിൽ ആഘോഷത്തോടെ കറങ്ങി നടന്നിരുന്ന സണ്ണി തെക്കേടത്തിനാണ് ഇപ്പോൾ തിരിച്ചടി കിട്ടിയത്. കമ്മിറ്റി പിരിച്ചു വിട്ട് അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റായി തിളങ്ങി നിന്ന സണ്ണി തെക്കേടമാണ് ഇപ്പോൾ തവിടുപൊടിയായി മാറിയത്. പ്രസിഡന്റ് ആയിരുന്ന ഇ.ജെ ആഗസ്തിയെ ഒഴിവാക്കി അഡ്‌ഹോക്ക് കമ്മിറ്റിയിലുടെ ഭരണം പിടിച്ച സണ്ണി തെക്കേടത്തിനാണ് തിരിച്ചടിയേറ്റത്.

പ്രസിഡന്റായിരുന്ന ഇ.ജെ ആഗസ്തി കേരള കോൺഗ്രസ് എം വിട്ടു പുറത്തു ചാടിയതിനു പിന്നാലെയാണ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് സണ്ണി തെക്കേടം പ്രസിഡന്റായി മാറിയത്. കേരള കോൺഗ്രസ് എം ഇടതു മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധിച്ചാണ് ഇ.ജെ ആഗസ്തി രാജി വച്ചു പാർട്ടിയിൽ നിന്നും പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് ബാങ്കിൽ വൻ പ്രതിസന്ധിയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെ ജോസ് വിഭാഗത്തിന്റെ പ്രതിനിധികളായ സണ്ണി തെക്കേടവും, ഔസേപ്പച്ചൻ വാളിപ്ലാക്കലും ബാങ്ക് ഭരണസമിതിയിൽ നിന്നും രാജിവയ്ക്കുകയായിരുന്നു. ഇതോടെ ബാങ്കിൽ ഭരണസമിതി ഉടലെടുക്കുകയും ചെയ്തു. ഇതോടെ ഭരണസമിതി പിരിച്ചു വിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. തുടർന്നു, ബാങ്കിന്റെ ഭരണസമിതിയുടെ കാറിലായിരുന്നു സണ്ണി തെക്കേടത്തിന്റെ കറക്കം.

ഇതിനെതിരായി ബാങ്ക് പ്രസിഡന്റായിരുന്ന ഇ.ജെ ആഗസ്തി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കമ്മിറ്റിയെ പിരിച്ചു വിടാൻ നിർദേശിക്കുകയായിരുന്നു. ഇ.ജെ ആഗസ്തിയുടെ നേതൃത്വത്തിൽ രാജീവയ്ക്കാത്ത മറ്റ് അംഗങ്ങളെ ചേർത്തു പുതിയ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.