play-sharp-fill
തിരുവനന്തപുരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോത്തന്‍കോട് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി ഫൗസിയ ആണ് മരിച്ചത്.

നേരത്തെ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഫൗസിയ അടുത്തിടെയാണ് തിരിച്ചെത്തിയത്. ഫൗസിയയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം.

മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group