play-sharp-fill
റോസ്‌ലിയുടെ ദേഹമാകെ കത്തി കൊണ്ട് വരഞ്ഞു; മുറിവില്‍ നേരത്തെ തയ്യാറാക്കിവെച്ച കറിമസാല തേച്ചു’; ഇര വേദന അനുഭവിച്ച് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്ന് ഷാഫി വിശ്വസിപ്പിച്ചു; ‘നീ ഇരകളുടെ മാംസം പാകം ചെയ്ത് കഴിച്ചോ…?’ ചോദ്യം ചെയ്യലിന് മുമ്പിൽ ഭാവഭേദമില്ലാതെ ഷാഫി

റോസ്‌ലിയുടെ ദേഹമാകെ കത്തി കൊണ്ട് വരഞ്ഞു; മുറിവില്‍ നേരത്തെ തയ്യാറാക്കിവെച്ച കറിമസാല തേച്ചു’; ഇര വേദന അനുഭവിച്ച് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്ന് ഷാഫി വിശ്വസിപ്പിച്ചു; ‘നീ ഇരകളുടെ മാംസം പാകം ചെയ്ത് കഴിച്ചോ…?’ ചോദ്യം ചെയ്യലിന് മുമ്പിൽ ഭാവഭേദമില്ലാതെ ഷാഫി

പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളുടെ ക്രൂരത വ്യക്തമാക്കുന്ന മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. ആദ്യം കൊലപ്പെടുത്തിയ റോസ്‌ലിയുടെ ശരീരത്തിലുണ്ടാക്കിയ മുറിവില്‍ നേരത്തെ തയ്യാറാക്കി വെച്ച കറിമസാല തേച്ചു പിടിപ്പിച്ചു എന്നാണ് കേസിലെ പ്രതിയായ ഭഗവല്‍ സിംഗ് പൊലീസിന് നല്‍കിയ മൊഴി.

ശബ്ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ചു. ഇര വേദന അനുഭവിച്ച് മരിക്കുന്നത് നരബലിയുടെ പുണ്യം കൂട്ടുമെന്നാണ് ഷാഫി പ്രതികളെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇത്രയൊക്കെ ചെയ്തിട്ടും റോസ്‌ലി മരിക്കാത്തതിനാല്‍ ലൈലയും ഷാഫിയും ചേര്‍ന്നാണ് റോസ്‌ലിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്നും ഭഗവല്‍ സിംഗ് പറഞ്ഞു.

അതേസമയം കൊലപാതകങ്ങളുടെ മുഖ്യസൂത്രധാരന്‍ ഷാഫി ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് മുമ്പില്‍ ഭാവഭേദമില്ലാതെ ആണ് ഷാഫി നില്‍ക്കുന്നത്. ഇരട്ട നരബലി വരെയുളള ആസൂത്രണത്തിന്റെ വിവരം ലഭിക്കേണ്ടത് ഷാഫിയില്‍ നിന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നിലധികം സംഘങ്ങള്‍ രാവും പകലും ഷാഫിയില്‍നിന്ന് വിവരം തേടാന്‍ ശ്രമിച്ചിട്ടും ഇയാള്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം. മനപൂര്‍വം അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്.

‘നീ ഇരകളുടെ മാംസം പാകം ചെയ്ത് കഴിച്ചോ…?’ എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ഷാഫിയുടെ മറുപടി ചെറുചിരി മാത്രമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും ഷാഫിയില്‍നിന്ന് കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഇലന്തൂരിലെ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഷാഫിയും ലൈല സഹായിയുമായിരുന്നു. ഭഗവല്‍ സിംഗ് എല്ലാറ്റിനും കൂട്ടുനില്‍ക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഈ രണ്ടു പേര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ വെട്ടിനുറുക്കി അടക്കം ചെയ്തൂവെന്നത് പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.