play-sharp-fill
തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍‌ അപകടം; രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍‌ മുങ്ങിമരിച്ചു

തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍‌ അപകടം; രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍‌ മുങ്ങിമരിച്ചു

സ്വന്തം ലേഖിക

ക്രിഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

കോഴിക്കോട് മാങ്കാവില്‍ നിന്നെത്തിയ പതിനാലംഗ സംഘത്തിലുണ്ടായിരുന്ന അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുള്‍പ്പെടെയുള്ള അഞ്ചുപേരാണ് അപകടത്തില്‍പെട്ടത്. മൂന്നുപേരെ രക്ഷപ്പെടുത്തി.

എട്ട്,ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് അശ്വന്ത് കൃഷ്ണയും, അഭിനവും.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഘത്തിലുണ്ടായിരുന്നവര്‍ കുളിക്കുന്നതിനിടെയായിരുന്നു അഞ്ചുപേര്‍ മുങ്ങിപ്പോയത്.
കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാര്‍ അഞ്ചുപേരയും പുറത്തെടുത്തെങ്കിലും ഇതില്‍ രണ്ടുകുട്ടികളുടെ നില അതീവ ഗുരുതരമായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.