തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഭാര്യയെ കാണണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചു; തടയാൻ ശ്രമിച്ച നേഴ്സിങ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി; കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ

തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഭാര്യയെ കാണണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചു; തടയാൻ ശ്രമിച്ച നേഴ്സിങ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി; കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: തിരുനക്കരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നേഴ്സിങ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം പഴയ ബോട്ട് ജെട്ടി ഭാഗത്ത് മോഹൻ വില്ല വീട്ടിൽ രാജ് മോഹൻ.റ്റി (42) യെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ രാവിലെ 11:30 മണിയോടുകൂടി പിണങ്ങി കഴിഞ്ഞിരുന്ന തന്റെ ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ എത്തി ഭാര്യയെ കാണുന്നതിനു വേണ്ടി ബഹളം വയ്ക്കുകയായിരുന്നു.

ആശുപത്രിയിൽ ഇയാൾ ബഹളം വച്ചതിനെ നേഴ്സിങ് സൂപ്രണ്ട് തടഞ്ഞതിലുള്ള വിരോധം മൂലം ഇയാൾ സൂപ്രണ്ടിനെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത്. റ്റി, അജയൻ പി.ആർ, സി.പി.ഓ രാജീവ് ജനാർദ്ദനൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.