play-sharp-fill
തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്നും  എല്ലാ ദിവസവും പമ്പയ്ക്ക് ബസ് സർവീസ്; ടിക്കറ്റുകൾ അയ്യപ്പസേവാസംഘം ഓഫീസിൽ ബുക്ക് ചെയ്യാം

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്നും എല്ലാ ദിവസവും പമ്പയ്ക്ക് ബസ് സർവീസ്; ടിക്കറ്റുകൾ അയ്യപ്പസേവാസംഘം ഓഫീസിൽ ബുക്ക് ചെയ്യാം

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ക്ഷേത്ര മൈതാനത്ത് നിന്നും എല്ലാ ദിവസവും പമ്പയ്ക്ക് KSRTC ബസ്‌സർവീസ് ആരംഭിക്കുന്നു . വെള്ളിയാഴ്ച സർവ്വീസ് തുടങ്ങും

ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്നും രാത്രി 8 മണിക്ക് പുറപ്പെടുന്ന ബസ് തിരുനക്കരയിലെത്തി അയ്യപ്പൻമാരെ കയറ്റി അവിടെ നിന്നും 9 മണിക്ക് യാത്ര ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ വാഹനങ്ങളിൽ ഉൾപ്പെടെയുള്ളവർ നിലയ്ക്കൽ വരെ എത്തി അവിടെ നിന്ന് KSRTC ബസിൽ കയറി പമ്പയ്ക്ക് പോകണം..

എന്നാൽ ഇവിടെ നിന്ന് തുടങ്ങുന്ന KSRTC ബസിൽ ഭക്തർക്ക് നേരിട്ട് പമ്പയിൽ എത്തി ചേരാം .

തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാ സംഘം ഓഫീസിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പി.അനിൽകുമാർ, ദേവസ്വം അസി.കമ്മീഷണർ മുരാരി ബാബു,|അയ്യപ്പ സേവാ സംഘം സെക്രട്ടറി ജയകുമാർ തിരുനക്കര എന്നിവർ അറിയിച്ചു.

ബുക്കിങ്ങിന് ഫോൺ: 94467 12893