play-sharp-fill
ഫോര്‍ട്ട് കൊച്ചി നെഹ്രു പാര്‍ക്കിന് സമീപം രണ്ട് വയസ്സുകാരനെ ഉപേക്ഷിച്ച സംഭവം; അമ്മയും കാമുകനും അറസ്റ്റില്‍

ഫോര്‍ട്ട് കൊച്ചി നെഹ്രു പാര്‍ക്കിന് സമീപം രണ്ട് വയസ്സുകാരനെ ഉപേക്ഷിച്ച സംഭവം; അമ്മയും കാമുകനും അറസ്റ്റില്‍

സ്വന്തം ലേഖകൻ

കൊച്ചി: ഫോര്‍ട്ട് കൊച്ചി നെഹ്രു പാര്‍ക്കിന് സമീപത്തു നിന്നും രണ്ട് വയസ്സുകാരനെ ഉപേക്ഷിച്ച സംഭവത്തില്‍ രക്ഷിതാവിനെ കണ്ടെത്തി.

അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും അറസ്റ്റില്‍. കാമുകന്റെ നിര്‍ദ്ദേശ പ്രകാരം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു യുവതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെഹ്രു പാര്‍ക്കിന് സമീപം മണിക്കൂറുകളോളം മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ കഴിഞ്ഞ കുഞ്ഞിന്റെ വിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്.

കുട്ടിയെ കണ്ടെത്തുമ്പോള്‍ ഒരു പായ്‌ക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. കുഞ്ഞിനെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേയ്‌ക്ക് കൈമാറിയിരുന്നു.

അസം സ്വദേശിയായ ആണ്‍കുട്ടിയെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാഷ സഹായിയെ എത്തിച്ചാണ് കുട്ടിയുടെ ഭാഷ മനസിലാക്കിയത്. തുടര്‍ന്ന് കുഞ്ഞിന്റെ പേര് രാഹുല്‍ എന്നാണെന്നും അമ്മയുടെ പേര് പ്രിയങ്ക എന്നാണെന്നും പോലീസ് കണ്ടെത്തി.