തിരുനക്കര മഹാദേവക്ഷേത്രത്തിലെ മോഷണം: പ്രതിയുടെ രേഘാചിത്രം പൊലീസ് പുറത്തു വിട്ടു; പുറത്തു വിട്ടത് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നു ലഭിച്ച ചിത്രം

തിരുനക്കര മഹാദേവക്ഷേത്രത്തിലെ മോഷണം: പ്രതിയുടെ രേഘാചിത്രം പൊലീസ് പുറത്തു വിട്ടു; പുറത്തു വിട്ടത് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നു ലഭിച്ച ചിത്രം

ജി.കെ വിവേക്

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണവുമായി ബന്ധപ്പെട്ടുള്ള നിർണ്ണായകമായ തെളിവ് ജില്ലാ പൊലീസ് പുറത്തു വിട്ടു. മോഷണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രമാണ് പൊലീസ് തയ്യാറാക്കി പുറത്തു വിട്ടത്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെ എ.എസ്.ഐ രാജേഷ് മണിമല തയ്യാറാക്കിയ രേഖാചിത്രമാണ് ഇപ്പോൾ പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഈ ചിത്രം പുറത്തു വന്നതോടെ പ്രതിയെപ്പറ്റി കൃത്യമായ സൂചന പൊലീസിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലെ വടക്കേനടയുടെ മതിൽ ചാടിക്കടന്ന് അകത്തു കടന്ന മോഷ്ടാവ് നാലു കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയത്. ഇതിൽ ഏകദേശം അയ്യായിരത്തോളം രൂപയെങ്കിലും ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ക്ഷേത്രത്തിനുള്ളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും പൊലീസിനു പ്രദേശത്തെത്തിയ പ്രതിയുടെ മുഖം അടക്കം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മങ്കി ക്യാപ്പ് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കയറിയിരുന്നതിനാൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖം ക്ഷേത്രത്തിനുള്ളിലെ സിസിടിവിയിൽ തെളിഞ്ഞിരുന്നില്ല. ക്ഷേത്രത്തിനു പുറത്തുള്ള വഴിയിൽ നിന്നുള്ള സിസിടിവി ക്യാമറയിലാണ് പ്രതിയെന്നു സംശയിക്കുന്നയാൾ നടക്കുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത്. തുടർന്നു പൊലീസ് സംഘം രേഖാചിത്രം തയ്യാറാക്കി പുറത്തു വിടുകയായിരുന്നു.

ഡിവൈഎസ്പി ആർ.ശ്രീകുമാർ, വെസ്റ്റ്് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.