തിരുനക്കര ക്ഷേത്ര ഉത്സവത്തിൻ്റെ ആദ്യ സംഭാവന നൽകാൻ ഇനി തിരുവെങ്കിടം ഇല്ല: ശീമാട്ടി ഉടമ തിരുവെങ്കിടം ഓർമ്മയായി: സംസ്കാരം കൊച്ചിയിൽ നടത്തി

തിരുനക്കര ക്ഷേത്ര ഉത്സവത്തിൻ്റെ ആദ്യ സംഭാവന നൽകാൻ ഇനി തിരുവെങ്കിടം ഇല്ല: ശീമാട്ടി ഉടമ തിരുവെങ്കിടം ഓർമ്മയായി: സംസ്കാരം കൊച്ചിയിൽ നടത്തി

ശീമാട്ടി സ്ഥാപനങ്ങളുടെ സാരഥി വി.തിരുവെങ്കിടം (90) നിര്യാതനായി. 1930 ൽ ജനിച്ച തിരുവെങ്കിടം വാർദ്ധക്യസഹജമായ അസുഖം മൂലം രാവിലെ വസതിയിൽ നിര്യാതനായി. സംസ്കാരം എറണാകുളത്ത് നടത്തി.

കോട്ടയം നഗരമധ്യത്തിൽ ചന്തക്കവലയിൽ പ്രവർത്തിക്കുന്ന ശീമാട്ടി സ്ഥാപനങ്ങളിലൂടെയാണ് ഇദേഹം ബിസിനസ് സാമ്രാജ്യത്തിന് തുടക്കമിട്ടത്.

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ആദ്യ സംഭാവന എന്നും ഇദ്ദേഹത്തിൽ നിന്നാണ് ക്ഷേത്ര ഉപദേശക സമിതി സ്വീകരിച്ചിരുന്നത്. നഗരത്തിലെ രാഷ്ട്രീയ സാമുദായിക നേതൃത്വങ്ങൾക്ക് എപ്പോഴും സമീപിക്കാൻ കഴിയുന്ന വ്യവസായികളിൽ ഒരാളായിരുന്നു തിരുവെങ്കിടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശീമാട്ടി റൗണ്ടാന , തിരുനക്കര ക്ഷേത്രത്തിലെ ഗോപുരം എന്നിവ നിർമ്മിക്കുന്നതിൽ ഇദ്ദേഹം നിർണ്ണായകമായ പങ്ക് വഹിച്ചു.