play-sharp-fill
തൃശൂരിലെ കള്ളപ്പണക്കൊള്ള: ബി.ജെ.പിയെ വിവാദത്തിലേയ്ക്ക് വലിച്ചിട്ട് സി.പി.എം: പത്ത് കോടികള്ളപ്പണമായി എത്തിച്ചത് വിവാദമാകുന്നു

തൃശൂരിലെ കള്ളപ്പണക്കൊള്ള: ബി.ജെ.പിയെ വിവാദത്തിലേയ്ക്ക് വലിച്ചിട്ട് സി.പി.എം: പത്ത് കോടികള്ളപ്പണമായി എത്തിച്ചത് വിവാദമാകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച കുഴൽപ്പണം ത്യശൂരിൽ മോഷ്ടിക്കപ്പെട്ട സംഭവത്തിൻ്റെ തുമ്പ് ഏറ്റു പിടിച്ച് സി.പി.എം. പൊലീസ് കുറ്റപത്രത്തിലോ , നേരിട്ട് ബി.ജെ.പിയെ ബന്ധിപ്പിക്കുന്നതോ ആയ തെളിവുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ മാധ്യമങ്ങൾ ഇതുവരെ പറയാതിരുന്ന ‘ദേശീയ പാർട്ടിയുടെ’ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സി.പി.എം.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് കോടികള്‍ കുഴല്‍പണമായി കൊണ്ടുവന്ന സംഭവം തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ആവശ്യപ്പെട്ടതോടെയാണ് സി.പി.എമ്മും ഇടത് മുന്നണിയും വിഷയത്തിൽ ഇടപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കള്ളപ്പണത്തില്‍നിന്ന് മൂന്നരക്കോടി തൃശൂര്‍ കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാനസംഭവം പാലക്കാടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കമാണ് വെളിപ്പെട്ടത്. ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമീഷന്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായാണ് കൊള്ളയടിക്കപ്പെട്ട പണമെത്തിയത്.രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ കള്ളപ്പണത്തിെന്‍റ ഗുണഭോക്താക്കളാകുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞ് മുമ്ബ് നോട്ട്​ നിരോധനം ഏര്‍പ്പെടുത്തിയവരുടെ ചെയ്തി ജനം ചര്‍ച്ച ചെയ്യണമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.