കൊവിഡ് മാനദണ്ഡങ്ങളിൽ മലപ്പുറത്തിന് ഇളവ്: പള്ളിയിൽ ഇളവ് അനുവദിക്കാമെന്ന് കളക്ടർ;  ഫെയ്സ് ബുക്കിൽ പ്രതിഷേധവുമായി നടി പാർവതി

കൊവിഡ് മാനദണ്ഡങ്ങളിൽ മലപ്പുറത്തിന് ഇളവ്: പള്ളിയിൽ ഇളവ് അനുവദിക്കാമെന്ന് കളക്ടർ; ഫെയ്സ് ബുക്കിൽ പ്രതിഷേധവുമായി നടി പാർവതി

സ്വന്തം ലേഖകൻ

മലപ്പുറം: ഏതു വിഷയത്തിലും വിവാദത്തിലൂടെ മലപ്പുറം ഇപ്പോൾ ദേശീയ ശ്രദ്ധ നേടുകയാണ്. റംസാൻ മാസത്തിൽ ഹോട്ടലുകൾ എല്ലാം അടച്ചിട്ട് ആളുകൾക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഉണ്ടായ വിവാദം. എന്നാൽ , ഇപ്പോൾ പുതിയ വിവാദം ഉണ്ടായത് മലപ്പുറത്ത് കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നൽകിയതിനെ ച്ചൊല്ലിയാണ്.

മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ തിരുമാനം പുന:പരിശോധിക്കാനുള്ള തിരുമാനത്തിനെതിരെ നടി പാര്‍വ്വതി തിരുവോത്ത് രംഗത്ത് എത്തിയതാണ് വിവാദമായി മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യനെന്ന നിലയില്‍ ജീവന്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു മതസമുദായത്തേയും ഒഴിവാക്കാനാവില്ലെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച്‌ കൊണ്ടായിരുന്നു പാര്‍വ്വതിയുടെ കുറിപ്പ്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

മനുഷ്യരെന്ന നിലയില്‍ ജീവന്‍ രക്ഷിക്കാനുള്ള അവരുടെ മര്യാദയില്‍ നിന്നും കര്‍ത്തവ്യത്തില്‍ നിന്നും ഒരു മതത്തേയും സമുദായത്തേയും ഒഴിവാക്കിയിട്ടില്ല.പകര്‍ച്ചവ്യാധിയുടെ ഭയപ്പെടുത്തുന്ന രണ്ടം തരംഗമാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ചയിലെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളിലും പ്രവേശിക്കാനുള്ള ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുന്‍ തിരുമാനം മലപ്പുറം കളക്ടര്‍ തിരുത്തരുതെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ദയവ് ചെയ്ത് ശരിയായ നടപടി കൈക്കൊള്ളണം, പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു.

ആരാധനാലയങ്ങളില്‍ അഞ്ച് പേര്‍ക്ക് മാത്രമേ പ്രവേശനം ഉള്ളൂവെന്ന കളക്ടറുടെ തിരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്.തിരുമാനത്തിനെതിരെ മതനേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഉത്തരവ് പുനപരിശോധിക്കാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടത്തുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്.

ഇത് സംബന്ധിച്ച്‌ കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ 5 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത് എന്ന് 23 ന് ഉത്തരവ് ഇറക്കിയിരുന്നു. മത നേതാക്കളുമായി മുന്‍പ് നടന്ന യോഗത്തിലും , പിന്നീട് ഫോണിലൂടെയും , ജനപ്രതിനിധികളുമായി ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്ത് . അയത് പുന:പരിശോധിക്കണമെന്ന് വിവിധ മത നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തിങ്കളാഴ്ച നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുന്നതാണെന്ന് ബഹു: മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആയതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.