തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വ്യാജ ആരോപണം: ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിൽ വക്കീൽ നോട്ടീസ് കൈപ്പറ്റി;  7 ദിവസത്തിനകം മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്കിയില്ലേൽ തേർഡ് ഐ ന്യൂസ് ലൈവ് നിയമ നടപടിക്ക്

തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വ്യാജ ആരോപണം: ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിൽ വക്കീൽ നോട്ടീസ് കൈപ്പറ്റി; 7 ദിവസത്തിനകം മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്കിയില്ലേൽ തേർഡ് ഐ ന്യൂസ് ലൈവ് നിയമ നടപടിക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിലിനെതിരെ തേർഡ് ഐ ന്യൂസ് ലൈവിന്റെ വക്കീൽ നോട്ടീസ്. അഡ്വ.വിവേക് മാത്യു വർക്കി അയച്ച നോട്ടീസ്, ഡോക്ടർ സുനിൽ കൈപ്പറ്റി.

7 ദിവസത്തിനകം തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നും അല്ലാത്തപക്ഷം  നിയമനടപടികൾ സ്വീകരിക്കുമെന്നാണ് വക്കീൽ നോട്ടീസിന്റെ ഉള്ളടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട്   തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ തേർഡ് ഐ ന്യൂസ് ലൈവിനെയും, ചീഫ് എഡിറ്ററും മാനേജിംങ് ഡയറക്ടറുമായ എ.കെ ശ്രീകുമാറിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഡോ.കെ.എ സുനിൽ വ്യാജ പ്രചാരണം നടത്തിയത്.