മലയാള സിനിമയുടെ അഭിനയ തിലകം മാഞ്ഞിട്ട് ഒരു ദശാബ്ദം;ചാക്കോ മാഷായും ഉപ്പൂപ്പയായും മേനോന്‍ മാഷായും പുതിയ തലമുറ പോലും ആരാധിക്കുന്ന അഭിനയ കുലപതി; പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും തിലകന്റെ ഓര്‍മ്മകള്‍ക്കെന്ത് തിളക്കം

മലയാള സിനിമയുടെ അഭിനയ തിലകം മാഞ്ഞിട്ട് ഒരു ദശാബ്ദം;ചാക്കോ മാഷായും ഉപ്പൂപ്പയായും മേനോന്‍ മാഷായും പുതിയ തലമുറ പോലും ആരാധിക്കുന്ന അഭിനയ കുലപതി; പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും തിലകന്റെ ഓര്‍മ്മകള്‍ക്കെന്ത് തിളക്കം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മലയാളത്തിന്റെ തിലകക്കുറി മാഞ്ഞിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്നു. 1973-ലാണ് തിലകന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.1956-ല്‍ പഠനം ഉപേക്ഷിച്ച് പൂര്‍ണ്ണമായും നാടകനടന്‍ ആയി.ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരില്‍ ഒരു നാടകസമിതി നടത്തിയിരുന്നു.മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസില്‍ പ്രത്യേകം അച്ചടിക്കുകയും ചെയ്യും.മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകന്‍ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്.1966 വരെ കെ.പി.എ.സി. യിലും തുടര്‍ന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവര്‍ത്തിച്ചു.1979-ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

1981-ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു.യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീധ2പ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘സീന്‍ ഒന്ന് – നമ്മുടെ വീട്’. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചു.

ഇതേത്തുടര്‍ന്നു 2010-ല്‍ അദ്ദേഹത്തെ അമ്മയില്‍ നിന്നു പുറത്താക്കി.സുകുമാര്‍ അഴീക്കോട് തുടങ്ങി പ്രമുഖര്‍ തിലകനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകന്‍ ചലച്ചിത്ര സീരിയല്‍ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിലകന്‍ 2012 സെപ്റ്റംബര്‍ 24-ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 77 വയസായിരുന്നു അദ്ദേഹത്തിന്.