ചേർത്തല തിരുവിഴ, അരീപറമ്പ് ഭാഗങ്ങളിൽ ഭീതി പരത്തി കവർച്ചാ സംഘം; വീട്ടമ്മയുടെ സ്വർണമാല കവർന്നു; പൊലീസ് അന്വേഷണം ഊർജിതമാക്കി

ചേർത്തല തിരുവിഴ, അരീപറമ്പ് ഭാഗങ്ങളിൽ ഭീതി പരത്തി കവർച്ചാ സംഘം; വീട്ടമ്മയുടെ സ്വർണമാല കവർന്നു; പൊലീസ് അന്വേഷണം ഊർജിതമാക്കി

സ്വന്തം ലേഖകൻ

ആലപ്പുഴ: ചേർത്തല തിരുവിഴ, അരീപറമ്പ് ഭാഗങ്ങളിൽ ഭീതി പരത്തി കവർച്ചാ സംഘം. കവർച്ചാ സംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു.

ചേർത്തല അരീപ്പറമ്പ് ഭാഗത്ത് ഗിരികുമാർ, ശിവദാസൻ, മംഗളാനന്ദൻ എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കൾ ആദ്യമെത്തിയത്. പിന്നീട് നിരവധി വീടുകളിൽ കവർച്ചാശ്രമവും ഉണ്ടായി. വീട്ടമ്മയുടെ സ്വർണമാല കവർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറവംതറ പവിത്രന്റെ ഭാര്യ ലീലയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും, വിഫലമായി. ബലപ്രയോഗത്തിനിടെ ലീലയ്ക്ക് നേരിയ പരുക്കേറ്റു. വിജയപുരം കാർത്തികേയന്റെ വീട്ടിലും പട്ടേക്കാട്ട് യമുനയുടെ വീട്ടിലും കവർച്ചാ സംഘമെത്തി അടുക്കള വാതിൽ തകർത്തു.

എന്നാൽ വീട്ടുകാർ ഉണർന്നതോടെ കവർച്ച നടത്താനായില്ല. തുടർന്ന് തിരുവിഴ ഭാഗത്തെത്തിയ മോഷ്ടാക്കൾ ചൂഴനാട് ശാന്തകുമാറിന്റെ ഭാര്യയുടെ മാല പൊട്ടിച്ചെടുത്ത് കടന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കി.