Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരൂര്‍: ബൈക്കിലെത്തിയ യുവാവിനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു . ബസ് കാത്തുനിന്ന പെണ്‍കുട്ടി മിന്നല്‍ വേഗത്തില്‍ ഓടി എത്തി, മറ്റൊന്നും ആലോചിക്കാതെ ബൈക്ക് യാത്രികനെ താങ്ങിയെടുത്തു. സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹം.

മലപ്പുറം തിരൂര്‍ തുവ്വക്കാട് നടന്ന അപകടത്തിലാണ് രക്ഷാപ്രവര്‍ത്തകയായി ഒരു പെണ്‍കുട്ടി മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിലെത്തിയ യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാര്‍, പെണ്‍കുട്ടിക്ക് നേരെ എത്തിയെങ്കിലും പതറാതെ, രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുകയായിരുന്നു.

ഈ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏതായാലും പെണ്‍കുട്ടിക്ക് അഭിനന്ദനപ്രവാഹവുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ബസ് കാത്തുനിന്ന പെണ്‍കുട്ടിയാണ് മറ്റൊന്നും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്നത്.

കാര്‍ ബൈക്കില്‍ ഇടിച്ചതോടെ യുവാവ് തലയിടിച്ച്‌ റോഡില്‍ വീണു. എന്നാല്‍ ഹെല്‍മെറ്റ് ധരിച്ചതിനാല്‍, തലനാരിഴക്ക് യുവാവ് രക്ഷപെടുകയായിരുന്നു.