എം.സി റോഡിൽ തെള്ളകത്തെ വാഹനാപകടം: അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയത് ലോറി; സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്
ജി.കെ വിവേക്
കോട്ടയം: എം.സി റോഡിൽ തെള്ളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റതിനു പിന്നിൽ ലോറി ഡ്രൈവറുടെ അശ്രദ്ധയെന്ന് തെളിയിക്കുന്ന സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്. ഇതു സംബന്ധിച്ചുള്ള ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തെള്ളകം മാതാ ആശുപത്രിയ്ക്കു മുന്നിൽ, എം.സി റോഡിൽ നിയന്ത്രണം വിട്ട കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചത്. അപകടത്തിൽ എറണാകുളം സ്വദേശികളായ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ കാറിന്റെ അമിത വേഗവും മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയുമാണ് അപകടത്തിനു കാരണമെന്നായിരുന്നു പ്രാഥമിക വിവരം. ഇതേ തുടർന്നാണ് പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്നു അപകടത്തിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചത്.
കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ ലോറി, മറ്റൊരു വാഹനത്തെ മറികടക്കുന്നതും കാറുമായി ഇടിയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ലോറി അമിത വേഗത്തിൽ പാഞ്ഞെത്തുന്നത് കണ്ട് കാർ റോഡരികിലേയ്ക്കു വെട്ടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിട്ടു പോലും ഇടി ഒഴിവാക്കാൻ സാധിക്കുന്നില്ല. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.