play-sharp-fill
കോരുത്തോട്  വില്ലേജ് ഓഫിസ് സ്മാർട്ടായി; തുറന്നു നൽകിയത് മന്ത്രി ഇ.ചന്ദ്രശേഖരൻ; മുഹമ്മദ് സാലിഹ് വില്ലേജ് ഓഫിസറായി ചുമതലയേറ്റു

കോരുത്തോട് വില്ലേജ് ഓഫിസ് സ്മാർട്ടായി; തുറന്നു നൽകിയത് മന്ത്രി ഇ.ചന്ദ്രശേഖരൻ; മുഹമ്മദ് സാലിഹ് വില്ലേജ് ഓഫിസറായി ചുമതലയേറ്റു

സ്വന്തം ലേഖകൻ

മുണ്ടക്കയം: കോരുത്തോട് വില്ലേജ് ഓഫിസ് ഇനി മുതൽ സ്മാർട്ടായി. വില്ലേജ് ഓഫിസ് സ്മാർട്ട് വില്ലേജ് ഓഫിസായതിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിലെ പ്രഥമ വില്ലേജ് ഓഫിസറായി മുഹമ്മദ് സാലിഹ് ചുമതല ഏറ്റെടുക്കുകയും ചെയ്തു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു വില്ലേജ് ഓഫിസർ ചുമതല ഏറ്റെടുത്തത്.


സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനചടങ്ങിൽ പി.സി ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. , ജില്ലാ കളക്ടർ പി.കെ സുധീർ ബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.രാജേഷ്, മാഗി ജോസഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രാജൻ, ആർ.ഡി.ഒ ജോളി ജോസഫ്, പഞ്ചായത്തംഗം ജോജോ പാമ്പാടത്ത്, അയൂബ് ഖാൻ, അജിത രജീഷ്, ഷിജി അജയകുമാർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും, സാധാരണക്കാരായ നൂറുകണക്കിന് ആളുകളും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടമായ മുണ്ടക്കയം കോരുത്തോട് നിവാസികൾക്കു വീടും സ്ഥലുവും കൈമാറുന്നതിന്റെ അവകാശ രേഖയും താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു.