പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് നിർത്തി കവർച്ച; സ്വർണ വ്യാപാരിയെ ബസ്സിൽ നിന്നിറക്കി  75 പവൻ കവർന്നു ;  കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറുപേർ കൂടി പിടിയിൽ

പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് നിർത്തി കവർച്ച; സ്വർണ വ്യാപാരിയെ ബസ്സിൽ നിന്നിറക്കി 75 പവൻ കവർന്നു ; കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറുപേർ കൂടി പിടിയിൽ

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട്: മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് സ്വർണം തട്ടിയെടുത്ത കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറു പേർ‌ കൂടി പിടിയിൽ. പാലക്കാട് സ്വദേശികളായ അജിത്, രാഹുൽ, ഡിക്സൺ, രഞ്ജിത്, വിശാഖ്, മുരളിദാസ് എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ അജിത് സിപിഎം കുന്നത്തൂർമേട് ബ്രാഞ്ച് സെക്രട്ടറിയാണ് .
കേസിനെ തുടർന്ന് അജിതിനെ സിപിഎം പുറത്താക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 26ന് പുലർച്ചെ നാലരയോടെയായിരുന്നു കവർച്ച നടന്നത്. മധുരയില്‍ സ്വര്‍ണ്ണം ഡിസ്പ്ലേക്കായി കൊണ്ടുപോയി തിരിച്ചുവരുമ്പോഴായിരുന്നു മോഷണം. സ്വര്‍ണ്ണ വ്യാപാരിയെ ബസ്സിൽ നിന്നിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വർണം കൈക്കലാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വ്യാപാരി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രണ്ടുപ്രതികളെ പൊലീസ് പിടികൂടിയിരുന്നു.

ഇന്നലെ പിടിയിലായ പ്രതികളില്‍ ബവീർ എന്ന പ്രതി ഒറ്റപ്പാലം മുൻ എംഎൽഎ പി.ഉണ്ണിയുടെ ഡ്രൈവർ ആണ്. ഒളിവില്‍ പോയ ആറ് പ്രതികളെയാണ് പൊലീസ് ഒടുവിൽ അറസ്റ്റ് ചെയ്തത്. കിണാശേരി സ്വദേശി അജിത്, കല്‍മണ്ഡപം സ്വദേശി രാഹുല്‍, കുന്നത്തൂര്‍മേട് സ്വദേശി ഡിക്‌സന്‍, അത്തിമണി സ്വദേശി രഞ്ജിത്ത്, ചിറ്റൂര്‍ സ്വദേശി വിശാഖ് എ്ന്നിവരാണ് പിടിയിലായത്. കേസില്‍ പൊലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.