പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് നിർത്തി കവർച്ച; സ്വർണ വ്യാപാരിയെ ബസ്സിൽ നിന്നിറക്കി 75 പവൻ കവർന്നു ; കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറുപേർ കൂടി പിടിയിൽ
സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട്: മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് സ്വർണം തട്ടിയെടുത്ത കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറു പേർ കൂടി പിടിയിൽ. പാലക്കാട് സ്വദേശികളായ അജിത്, രാഹുൽ, ഡിക്സൺ, രഞ്ജിത്, വിശാഖ്, മുരളിദാസ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ അജിത് സിപിഎം കുന്നത്തൂർമേട് ബ്രാഞ്ച് സെക്രട്ടറിയാണ് . കേസിനെ തുടർന്ന് അജിതിനെ സിപിഎം പുറത്താക്കി. കഴിഞ്ഞ 26ന് പുലർച്ചെ നാലരയോടെയായിരുന്നു കവർച്ച നടന്നത്. മധുരയില്‍ സ്വര്‍ണ്ണം ഡിസ്പ്ലേക്കായി കൊണ്ടുപോയി തിരിച്ചുവരുമ്പോഴായിരുന്നു മോഷണം. സ്വര്‍ണ്ണ വ്യാപാരിയെ ബസ്സിൽ നിന്നിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വർണം കൈക്കലാക്കുകയായിരുന്നു. […]