ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് വയോധികയുടേത് അടക്കം സ്വർണ മാല മോഷ്ടിച്ചു: കോട്ടയം നഗരത്തിലെ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയ പ്രതി പിടിയിൽ: സ്ഥിരം തട്ടിപ്പുകാരനായ പ്രതിയെ പിടികൂടിയത്

ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് വയോധികയുടേത് അടക്കം സ്വർണ മാല മോഷ്ടിച്ചു: കോട്ടയം നഗരത്തിലെ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങിയ പ്രതി പിടിയിൽ: സ്ഥിരം തട്ടിപ്പുകാരനായ പ്രതിയെ പിടികൂടിയത്

Spread the love

ക്രൈം ഡെസക്

കോട്ടയം : ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് വയോധികയുടേത് അടക്കം മൂന്ന് സ്ത്രീകളുടെ മാല മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടയം നഗരമധ്യത്തിൽ നിന്നും ആർപ്പൂക്കര സ്വദേശിയുടേത് അടക്കം മാല മോഷ്ടിച്ച ശേഷം രക്ഷപെട്ട പ്രതിയെയാണ് വെസ്റ്റ് പൊലീസ് സംഘം കൊല്ലത്തു നിന്നും പിടികൂടിയത്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് മുപ്പതോളം കേസുകളിൽ പ്രതിയായ കൊല്ലം മുക്കോട് മുളവന പരുത്തൻപാറ കിഴക്കേമുകളിൽ വീട്ടിൽ രാജീവി(38) നെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28 നായിരുന്നു സംഭവത്തിൻ്റെ തുടക്കം. ആർപ്പൂക്കര കരിപ്പൂത്തട്ട് ലക്ഷ്മി (70) യുടെ മാലയാണ് പ്രതി തട്ടിയെടുത്തത്. 31 ന് സമാന രീതിയിൽ വാഗമണ്ണിൽ മകളുടെ വീട്ടിൽ പോകുന്നതിനായി എത്തിയ പത്തനംതിട്ട സ്വദേശി പത്മകുമാരിയുടെ മാലയും പ്രതി തട്ടിയെടുത്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലെയും പ്രതിയുടെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ വീട്ടമ്മയുടെ കയ്യിൽ നിന്നും വളയും മോഷണം പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് പൊലീസ് സംഘം അന്വേഷണം ശക്തമാക്കുകയായിരുന്നു. തുടർന്ന് , നടത്തിയ അന്വേഷണത്തിൽ സമാന രീതിയിൽ തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശിയുടെ വിവരങ്ങൾ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് , കണ്ണനല്ലൂർ സ്റ്റേഷൻ എസ്.എച്ച്.ഒ വിപിന് ദൃശ്യങ്ങൾ കൈമാറി. തുടർന്ന് , പ്രതിയെ വിപിൻ തിരിച്ചറിയുകയായിരുന്നു. തുടർന്ന് , കണ്ണനല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ എം.ജെ അരുൺ , എസ്.ഐ ടി. ശ്രീജിത്ത് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരയ സജീവ് , സെബാസ്റ്റ്യൻ , ഗ്രേസ് മത്തായി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. റോഡിൽ കാത്ത് നിന്ന് പ്രായമായ സ്ത്രീകളെ കബളിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. വയോധികരായ സ്ത്രീകളെയാണ് പ്രതി തട്ടിപ്പിന് ഇരയാക്കിയിരുന്നത്. ലോട്ടറി അടിച്ചതായി പ്രതി ഇവരെ വിശ്വസിപ്പിക്കും. തുടർന്ന്, ഇവരുടെ അടുത്ത് കൂടും. ലോട്ടറി അടിച്ചതായും , മാലയിലെ 916 അടയാളം കാട്ടിയാൽ പണം ലഭിക്കുമെന്നാണ് പ്രതി വിശ്വസിപ്പിച്ചിരുന്നത്. ബാങ്കുകൾക്ക് മുന്നിൽ എ.ടി.എം കാർഡുമായി കാത്ത് നിന്ന് വയോധികരുടെ പണം തട്ടിയതിനും ഇയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.