ആളില്ലാത്ത വീട്ടിൽ മോഷണം ; കവർന്നത് 21 പവൻ സ്വർണവും 1.75 ലക്ഷം രൂപയും ; രണ്ടു മാസങ്ങൾക്ക് ശേഷം ‘ഇരുട്ട് മുരളി’ പൊലീസ് പിടിയിൽ

ആളില്ലാത്ത വീട്ടിൽ മോഷണം ; കവർന്നത് 21 പവൻ സ്വർണവും 1.75 ലക്ഷം രൂപയും ; രണ്ടു മാസങ്ങൾക്ക് ശേഷം ‘ഇരുട്ട് മുരളി’ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

പുതുശേരി : പുതുശേരി ഉമ്മിണിക്കുളത്ത് ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.കണ്ണൂർ ഇരിട്ടി സ്വദേശി മുരളി എന്ന ഇരുട്ട് മുരളിയാണ് പിടിയിലായത്.

രണ്ടുമാസം മുമ്പാണ് സംഭവം. ആളില്ലാത്ത വീട്ടിൽ നിന്ന് 21 പവൻ സ്വർണവും 1.75 ലക്ഷം രൂപയുമാണ് മുരളി മോഷ്ടിച്ചത്. കവർച്ച നടന്ന് അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ കസബ പൊലീസ് cctv ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞിരിന്നു. തമിഴ്നാട്ടിലും കേരളത്തിലും തിരച്ചിൽ നടത്തുന്നതിനിടെ കണ്ണൂർ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭണ്ഡാരമോഷണത്തിൽ വിദഗ്ദനായ മുരളിക്ക് തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലായി നിരവധി കേസുകൾ ഉണ്ട്. വീട്ടിൽ പോലും പോവാത്ത മുരളിയെ കൂടുതൽ പരിശ്രമം കൊണ്ടാണ് പിടികൂടാൻ പോലീസിന് സാധിച്ചത്. കളവ് ചെയ്ത് കിട്ടിയ മുതലുകൾ ധൂർത്തടിച്ച് ചിലവഴിക്കുകയാണ് രീതി.

കവർച്ച നടത്തിയശേഷം ആന്ധ്രയില ശ്രീ കാലഹസ്തി , ചെന്നൈ, സേലം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വിൽക്കുകയാണ് ചെയ്തത്. മുതലുകൾ കസബ പോലീസ് തിരിച്ചെടുത്തു.

കമ്പബ ഇൻസ്പെക്ടർ NS രാജീവ്, എസ് ഐ മാരായ ഉദയകുമാർ, രംഗനാഥൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കാജാഹുസൈൻ ,വിമൽ , ആർ രാജീദ്, ഷിജു ഫ്രാൻസിസ് എന്നിവരാണ് കേസ് അന്വേഷണത്തിൽ ഉള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Tags :