മോഷണക്കേസ് പ്രതി ആലപ്പുഴ സ്പിൽവേയിൽ നിന്നും ചാടി: വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ പ്രതിയെ പൊലീസ് രക്ഷപെടുത്തി; പിടിയിലായത് ആശുപത്രിയിൽ നിന്നും പഴ്‌സും പണവും മോഷ്ടിച്ച പ്രതി

മോഷണക്കേസ് പ്രതി ആലപ്പുഴ സ്പിൽവേയിൽ നിന്നും ചാടി: വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ പ്രതിയെ പൊലീസ് രക്ഷപെടുത്തി; പിടിയിലായത് ആശുപത്രിയിൽ നിന്നും പഴ്‌സും പണവും മോഷ്ടിച്ച പ്രതി

Spread the love

തേർഡ് ഐ ബ്യൂറോ

ആലപ്പുഴ: പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കടലിൽ ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായി രക്ഷപെടുത്തി പിടികൂടി.

കാക്കാഴം പൊക്കത്തിൽ പൊടിമോനാ (30)ണ് ഇന്നലെ വൈകിട്ട് അഞ്ചോടെ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏപ്രിൽ മാസം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് സുഹൃത്ത് മണിക്കുട്ടനൊപ്പം ബൈക്കും ഒമ്ബതാം വാർഡിൽ നിന്ന് പേഴ്‌സും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയാണ് പൊടി മോൻ.

മണിക്കുട്ടനെ പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും പൊടിമോൻ ഒളിവിലായിരുന്നു. തോട്ടപ്പള്ളിയിൽ ഒളിച്ചു കഴിയുന്നുവെന്ന വിവരമറിഞ്ഞ് അമ്പലപ്പുഴ ഡി.വൈ.എസ്പി: സുരേഷ് കുമാർ, സിഐദ്വിജേഷ്, എസ്ഐ ടോൾസൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയപ്പോൾ നാലു ചിറ ഭാഗത്ത് റോഡിൽ നിന്ന പൊടി മോൻ സ്പിൽവേ കായലിലേക്ക് ചാടുകയായിരുന്നു.

ഇതിനു ശേഷം സ്പിൽവേ ഷട്ടറുകൾക്കിടയിലൂടെ തെക്ക് ഭാഗത്തേക്ക് നീങ്ങിയ പ്രതി ഒടുവിൽ കുഴഞ്ഞ് സ്പിൽവേയുടെ മധ്യഭാഗത്തെത്തി. ഈ സമയം ഫയർഫോഴ്‌സും വൻ പൊലീസ് സന്നാഹവും എത്തിയിരുന്നു.

പിന്നീട് തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ വാർഡന്മാർ മഫ്ടിയിൽ വള്ളത്തിലിറങ്ങി വൈകിട്ടോടെ പ്രതിയെ പിടികൂടുകയായിരുന്നു.