play-sharp-fill
ഇന്ന് പ്രതീക്ഷിക്കേണ്ട! ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകൾ ഞായറാഴ്ച തുറക്കില്ല; ഷോപ്പുകൾ തുറക്കേണ്ടെന്നു കോർപ്പറേഷൻ തീരുമാനം

ഇന്ന് പ്രതീക്ഷിക്കേണ്ട! ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകൾ ഞായറാഴ്ച തുറക്കില്ല; ഷോപ്പുകൾ തുറക്കേണ്ടെന്നു കോർപ്പറേഷൻ തീരുമാനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിർദേശങ്ങളിൽ ഇളവ് വന്നതിന് പിന്നാലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകൾ തുറക്കേണ്ടെന്നു തീരുമാനം. കോർപ്പറേഷനാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം എടുത്തത്. നേരത്തെ ബിവറേജസ് കോർപ്പറേഷന്റെ ഷോപ്പുകൾ തുറക്കണമെന്നു സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല.

പെരുന്നാൾ പ്രമാണിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെയാണ് ബിവറേജസ് ഔട്ട്‌ലറ്റുകൾ തുറക്കുന്നതിന് തീരുമാനം എടുത്തത്. രാവിലെ 9 മുതൽ വൈകിട്ട് ഏഴ് വരെ എ,ബി,സി കാറ്റഗറികളായി തിരിച്ചയിടങ്ങളിൽ പ്രവർത്തിക്കാൻ ഇളവ് ലഭിച്ചിട്ടുണ്ട്. ഡി കാറ്റഗറി ഇടങ്ങളിൽ കർശന നിയന്ത്രണങ്ങളുളളതിനാൽ പ്രവർത്തനം ഉണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group