play-sharp-fill
സിനിമ തീയേറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ആയില്ല; തിയേറ്റർ ഉടമകൾക്ക് സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ

സിനിമ തീയേറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ആയില്ല; തിയേറ്റർ ഉടമകൾക്ക് സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സിനിമ തീയേറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന് മന്ത്രി സജി ചെറിയാൻ. കൊവിഡ് വ്യാപന തോത് കുറഞ്ഞാലേ തീയേറ്ററുകൾ തുറക്കാനാകു. തിയേറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണത്തിന് മുൻപ് തീയേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾ സർക്കാരിനെ സമീപിച്ചിരുന്നു. തീയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചത്. ബിഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഡിസംബർ 10 മുതൽ 17 വരെ നടക്കും. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് മേള നടക്കുക. ഡിസംബറിൽ നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്.

അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യൻ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് സിനിമകൾ സമർപ്പിക്കാവുന്നത്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുകയെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.