ബൈക്ക് മോഷണം; മോഷ്ടിച്ചത് കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന ഗൃഹോപകരണ സ്ഥാപനത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ; രണ്ട് യുവാക്കള്‍ പിടിയിൽ

ബൈക്ക് മോഷണം; മോഷ്ടിച്ചത് കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന ഗൃഹോപകരണ സ്ഥാപനത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ; രണ്ട് യുവാക്കള്‍ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശക്തികുളങ്ങര കാവനാട് ചെപ്പള്ളിമുക്ക് ഭാഗത്ത് മുല്ലശ്ശേരി വടക്കേതിൽ വീട്ടിൽ വൈഷ്ണവ് എ (19), കൊല്ലം ചവറ കുളങ്ങര ഭാഗത്ത് പുലത്തറ തെക്കേതിൽ വീട്ടിൽ ഇർഷാദ് (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ ജൂൺ മാസം എട്ടാം തീയതി കോട്ടയത്തുള്ള ഗൃഹോപകരണ സ്ഥാപനത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ മണർകാട് സ്വദേശി പാർക്ക് ചെയ്തിരുന്ന യമഹ ബൈക്ക് മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ രണ്ടുപേരെ നേരത്തെ പോലീസ് സംഘം പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് വൈഷ്ണവിനെയും, ഇര്‍ഷാദിനെയും കുറിച്ച് സൂചന ലഭിക്കുന്നത് തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരും പോലീസിന്റെ പിടിയിലാവുന്നത്. ഇതിൽ മോഷണമുതലായ ബൈക്ക് ആണെന്ന് അറിഞ്ഞിട്ടും ഇത് ഉപയോഗിച്ച് വന്നതിനാണ് ഇര്‍ഷാദിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വൈഷ്ണവിന് കൊല്ലം ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ ആർ, എസ്.ഐ മാരായ ശരണ്യ എസ് ദേവൻ, ജയകുമാർ കെ, സിജു കെ.സൈമൺ, സി.പി.ഓ മാരായ ഷൈൻ തമ്പി, സലമോൻ, ബോബി സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.