വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന്; സൈനികന് നാടിന്റെ ആദരാഞ്ജലി
സ്വന്തം ലേഖിക
കൊട്ടാരക്കര: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന്.
തിരുവനന്തപുരത്തെത്തിച്ച മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനായി മന്ത്രി കെ.എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടിക്കുന്നില്‍ സുരേഷ് എം.പി, ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസെ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ സന്നിഹിതനായിരുന്നു.
കേണല്‍ മുരളി ശ്രീധരന്‍ സേനയെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി. പാങ്ങോട് സൈനിക ക്യാംപില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ധീരജവാന് നാട് വിടചൊല്ലും.
ഒക്ടോബർ 11 തിങ്കളാഴ്ച പുലർച്ചെ ജമ്മുകശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയിലാണ് വെടിവെയ്പ്പുണ്ടായത്. വൈശാഖ് അടക്കം അഞ്ച് സൈനീകരാണ് വീരമൃത്യു വരിച്ചത്.