play-sharp-fill
കണ്ണൂരിലെ ഒന്നര വയസുകാരിയുടെ മരണം; തന്നെയും മകളെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് അമ്മ; പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കണ്ണൂരിലെ ഒന്നര വയസുകാരിയുടെ മരണം; തന്നെയും മകളെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് അമ്മ; പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

സ്വന്തം ലേഖിക

കണ്ണൂര്‍: ഒന്നരവയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ തന്നെയും മകളെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് അമ്മ സോന പൊലീസിന് മൊഴി നല്‍കി.

സോനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവ് ഷിജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒന്നരവയസുകാരി അന്‍വിതയാണ് മരിച്ചത്. ഷിജുവിനൊപ്പം ബൈക്കിലാണ് സോനയും മകളും പാത്തിപ്പാലത്ത് എത്തിയതെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോനയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്ക് ഷിജു ഇവിടെ നിന്നും പോയിരുന്നു. സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഷിജുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. ഇയാള്‍ തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ്. ഷിജുവിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.