ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്‍പ്പായസം മറി‌ഞ്ഞ് കീഴ്ശാന്തിക്ക് പൊള്ളലേറ്റു; സമാന രീതിയിലെ രണ്ടാം സംഭവം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്‍പ്പായസം മറി‌ഞ്ഞ് കീഴ്ശാന്തിക്ക് പൊള്ളലേറ്റു; സമാന രീതിയിലെ രണ്ടാം സംഭവം

സ്വന്തം ലേഖിക

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിളച്ച പാല്‍പ്പായസം മറി‌ഞ്ഞ് കീഴ്ശാന്തിക്ക് പൊള്ളലേറ്റു.

കീഴ്ശാന്തി കൊടയ്ക്കാട് ശ്രീറാം നമ്ബൂതിരിക്കാണ് പൊള്ളലേറ്റത്. ക്ഷേത്രത്തിനുള്ളിലെ നാലമ്പലത്തിനകത്ത് പടക്കളത്തില്‍ വഴുതി വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്കുഭാഗത്ത് അയ്യപ്പ ശ്രീകോവിലിന് സമീപമുള്ള തിടപ്പള്ളിയില്‍ നിന്നു കുട്ടകത്തില്‍ പാല്‍പ്പായസം നാലമ്പലത്തിലെ പടക്കളത്തില്‍ കൊണ്ടുവയ്ക്കുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് ദേവസ്വം ആശുപത്രിയില്‍ ചികിത്സ നല്‍കി.

കഴിഞ്ഞ ദിവസം കീഴ്ശാന്തി മൂത്തേടം ഹരിശങ്കര്‍ നമ്പൂതിരിക്കും സമാന രീതിയില്‍ പൊള്ളലേറ്റിരുന്നു. തിടപ്പള്ളിയില്‍ നിന്നു പാല്‍പ്പായസം നാലമ്പലത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രദക്ഷിണ വഴിയില്‍ വഴുതി വീഴുകയായിരുന്നു.